EncyclopediaInsectsWild Life

വെള്ളിലത്തോഴി

മനോഹരമായ ഒരു പൂമ്പാറ്റയാണ് വെള്ളിലത്തോഴി. കാട്ടാറുകളിലെ പാറകളില്‍ ഇരുന്ന് വിശ്രമിക്കാറുണ്ട്. മഴ കഴിഞ്ഞുള്ള സമയത്താണ് ഇവയെ കൂടുതലായി കാണുന്നത്. ചിറകുകള്‍ ഇടയ്ക്കിടെ ചലിപ്പിച്ചുകൊണ്ട് ഒഴുകിപ്പറക്കുന്ന സ്വഭാവമാണിവയ്ക്കുള്ളത്. ചുവപ്പുകലര്‍ന്ന തവിട്ടുനിറത്തിലാണ് ചിറകുകള്‍. ഇതില്‍ വലിയ തൂവെള്ളനിറത്തിലുള്ള വരകളുണ്ടാവും.
ഈ പൂമ്പാറ്റകള്‍ പൂന്തേന്‍ കുടിക്കാറുണ്ട്. മനുഷ്യരെ കണ്ടാല്‍ വളരെ വേഗത്തില്‍ പറന്നകലും. ആണ്‍പൂമ്പാറ്റകള്‍ മറ്റു പൂമ്പാറ്റകളെ ഓടിച്ചു വിടാറുണ്ട്. കാട്ടകത്തി, നീര്‍ക്കടമ്പ്, ആറ്റുവഞ്ചി എന്നിവയിലാണ് മുടയിടുന്നത്.