CookingEncyclopediaFood

കൂട്ടില തോരന്‍

ചീരയില, മുരിങ്ങയില, തഴുതാമയില ഇവ ചെറുതായി അരിഞ്ഞു പുളിപിഴിഞ്ഞ് ഒഴിച്ച് വയ്ക്കുക. തേങ്ങാ ചിരകിയും ഇഞ്ചി 2 കഷ്ണം അരിഞ്ഞതും 6 പച്ചമുളകും ചേര്‍ത്ത് അരയ്ക്കുക.പുളി തുരുമ്മി വച്ചിരിക്കുന്ന ചീരയില്‍ കറികൂട്ട് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്തിളക്കി വേവിക്കുക. വെന്തശേഷം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി 2 വറ്റല്‍ മുളകും കടുകും ഇട്ട് പൊട്ടിച്ച് തോരന്‍ അതിലിട്ടിളക്കി കുറച്ചു കറിവേപ്പില അടര്‍ത്തിയിട്ടു ഇളക്കി വാങ്ങുക.