DefenseEncyclopedia

വിമാനവാഹിനി കപ്പൽ

സമുദ്രത്തിൽ പൊന്തിക്കിടക്കുന്ന ഒരു വിമാനത്താവളം എന്നു വിശേഷിപ്പിക്കാവുന്നതും നാവിക യുദ്ധോപകരണങ്ങളിൽ അതിശക്തവുമായ വിക്രാന്ത് നേവിക്ക് 1961 – ൽ ലഭ്യമായി. ഈ വിമാനവാഹിനിക്ക് ഒരു ആങ്കിൾഡ് ഡെക്കും വിമാനങ്ങളെ പെട്ടെന്നു പറന്നുയരാൻ സഹായിക്കുന്നതും ആവികൊണ്ട് പ്രവർത്തി ക്കുന്നതുമായ ഒരു തെറ്റാലിയും (catapult) വിമാനങ്ങളെ കപ്പലിന്റെ ഡെക്കിൽ ഇറങ്ങാൻ സഹായിക്കുന്ന മിറർലാൻഡിങ് എയ്ഡുകളും കപ്പലിന്റെ അടിത്തട്ടുകളിൽ നിന്നും വിമാനങ്ങളെ അപ്പർ ഡക്കുകളിലേക്കു കൊണ്ടുവരാൻ ഉപയോഗിക്കുന്നതും വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്നതുമായ എയർക്രാഫ്ടുകളും ഉണ്ട്. ഐ.എൻ.എസ്.ദില്ലിയിൽ സീഹോക്ക് ജെറ്റ് ഫൈറ്റേഴ്സ്, നിരീക്ഷണ പ്രവർത്തനങ്ങൾ നടത്താനുപകരിക്കുന്ന ആലീസ് വിമാനങ്ങൾ, സംരക്ഷണ പ്രവർത്തനങ്ങൾ നിറവേറ്റുന്ന അലൂവറ്റ് (Alouette) ഹെലികോപ്റ്ററുകൾ എന്നിവയും ഉണ്ട്.