CookingEncyclopediaFood

മുരങ്ങയിലത്തോരന്‍

 മുരിങ്ങയില കഴുകി വയ്ക്കുക. വെള്ളം തോര്‍ന്നശേഷം ചീനച്ചട്ടി അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് താളിച്ച് മുരിങ്ങയില അതിലിട്ട് പാകത്തിന് ഉപ്പു ചേര്‍ത്തിളക്കി അടച്ചുമൂടി വേവിക്കുക. ഇല കട്ട പിടിക്കാതിരിക്കാന്‍ ഇളക്കിക്കൊണ്ടിരിക്കണം, മുളക്, തേങ്ങ, ജീരകം, വെളുത്തുള്ളി, ഇവ തോരനരയ്ക്കുന്നതുപോലെ അരച്ച് മുരിങ്ങയില വെന്തശേഷം അതിലിട്ടിളക്കി ഉപയോഗിക്കാം