CookingEncyclopediaFood

പയറില തോരന്‍

പയറിന്റെ തളിരില തീരെ ചെറുതായി അരിയുക. ഒരു മുറി തേങ്ങ ചിരകിയെടുത്ത് മുളകുപൊടി, വെളുത്തുള്ളി 4 അല്ലി ചുവന്നുള്ളി രണ്ട് എണ്ണവും ചേര്‍ത്ത് നല്ല നേര്‍മ്മയായി അരയ്ക്കുക. കൂട്ട് അരിഞ്ഞു വച്ചിരിക്കുന്ന പയറിലയില്‍ ചേര്‍ത്ത് ഇളക്കി പാകത്തിന് ഉപ്പും വെള്ളവും തളിച്ച് വേവിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ 4 വറ്റല്‍ മുളക് മുറിച്ചതും കടുകും കറിവേപ്പിലയുമിട്ട് കടുകും വറുത്ത് വേവിച്ചു വച്ചിരിക്കുന്ന പയറിലിട്ട് ഇളക്കി വെള്ളം വറ്റിച്ചു വാങ്ങുക.