CookingEncyclopediaFood

മത്തയിലത്തോരന്‍

മത്തയില കഴുകി ചെറുതായി അരിഞ്ഞു അടച്ചുമൂടി വേവിക്കുക. വേവെത്തുമ്പോള്‍ പാകത്തിന് ഉപ്പും ചേര്‍ത്തിളക്കണം. വറ്റല്‍മുളക്, തേങ്ങ,ജീരകം,ചുവന്നുള്ളി ഇവ ചതച്ചെടുക്കണം. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കുറച്ച് അരിയിട്ട് മൂപ്പിച്ചശേഷം സവാള അരിഞ്ഞതുമിട്ടു മൂപ്പിക്കണം. ബാക്കി എണ്ണയില്‍ കടുക് വറുത്ത് അരപ്പു ചേര്‍ത്ത് കുറച്ചു നേരം വറുക്കുക. വേവിച്ച മത്തയിലയിട്ട് ഇളക്കി വാങ്ങിവയ്ക്കാം.