EncyclopediaTop listWild Life

സൂപ്പര്‍ പവര്‍ ഉള്ള ജീവികള്‍

വിചിത്രവും അപൂര്‍വ്വവുമായ ധാരാളം ജീവികള്‍ ഭൂമിയില്‍ ഉണ്ട്.എല്ലാ ജീവജാലങ്ങള്‍ക്കും അവയുടെതായ പ്രത്യേകതകള്‍ ഉണ്ടെങ്ങിലും അപൂര്‍വ്വം ചില ജീവികള്‍ക്ക് വളരെ വ്യത്യസ്തവും അത്ഭുതകരവുമായ കഴിവുകള്‍ ഉണ്ട്.സൂപ്പര്‍ പവര്‍ ലഭിച്ച ജീവികള്‍ എന്ന് തന്നെ അവയെ പറയാം.അത്തരത്തില്‍ വ്യത്യസ്തമായ വിചിത്രമായ ചില ജീവികളെ കുറിച്ചു നമുക്ക് നോക്കാം.

            1)ആര്‍ച്ചര്‍ ഫിഷ്‌ (Archer fish)

                              പേരുപോലെ തന്നെ അമ്പെയ്യാന്‍ കഴിവുള്ള ഒരു മീനാണ് ഇത്.വെറും മുപ്പത് സെന്റി മീറ്റര്‍ മാത്രം നീളമുള്ള ചെറിയ തരം മീന്‍. കാണാന്‍  സാധാരണ മീനു പോലെ തന്നെ വേറെ പ്രത്യേകതകള്‍ ഒന്നും തന്നെ ഇല്ല എന്ന് തോന്നും എന്നാല്‍ ഈ മീനിനു വളരെ വലിയൊരു പ്രത്യേകത ഉണ്ട്.എന്താണ് എന്ന് വച്ചാല്‍ ഇതിനു അമ്പുകളെയ്യാന്‍ കഴിയും.വെള്ളത്തിനടിയില്‍ കിടന്നു കൊണ്ട് പുറത്തുള്ള ചെറിയ പ്രാണികളെയും പുഴുക്കളെയും ആണ് ഇത് അമ്പെയ്തു വീഴ്ത്തുന്നത് .മത്സരത്തില്‍ അമ്പെയ്യുന്നത് പോലെ അല്ല കുറച്ചു വ്യത്യസ്തമായ രീതിയില്‍ ആണ് ഇത് അമ്പെയ്യുന്നത് എങ്ങനെ എന്ന് ചോദിച്ചാല്‍ വെള്ളത്തിനെ ആണ് ഇത് അമ്പായിട്ട് ഉപയോഗിക്കുന്നത്.അതായത് വളരെ വേഗതയില്‍ ഇത് വെള്ളം തുപ്പും വില്ലില്‍ നിന്നും അമ്പെയ്യുന്നത് പോലെ വളരെ വേഗതയിലാണ് ഇത് വെള്ളം തുപ്പുന്നത്. അങ്ങനെ ചീറ്റുന്ന വെള്ളം വന്നിടിക്കുമ്പോള്‍ പ്രാണികള്‍ വന്ന് വെള്ളത്തില്‍ വീഴും.അതിനെ ഈ മീന്‍ ആഹരമാക്കും.രണ്ടു മീറ്ററില്‍ കൂടുതല്‍ ദൂരം ഇരിക്കുന്ന ഇരയെ വരെ ഇതിനു കൃത്യമായി തള്ളിയിടാന്‍ കഴിയും.ഇതിനു പുറമേ ഇതിന്റെ മറ്റൊരു പ്രത്യേകത എന്നത് പ്രായമാകുന്നതിനു അനുസരിച്ചു ഇതിന്റെ ഉന്നം വയ്ക്കാനുള്ള കഴിവ് കൂടി വരും അതായത് വയസ്സയ ആരച്ചാര്‍ മീന്‍ ചീറ്റുന്ന വെള്ളം കൃത്യമയി ഇരയില്‍ തന്നെ കൊണ്ടിരിക്കും.ഇത് നിസ്സാരമായ കാര്യമായി നിങ്ങള്‍ക്ക് തോന്നാം.പക്ഷെ അത്ര നിസ്സരമായ കാര്യുമല്ല കാരണം വെള്ളത്തിനടിയില്‍ നിന്ന് നോക്കുമ്പോള്‍ പുറത്തുള്ള ഒന്നും തന്നെ വ്യക്തമായിട്ട് കാണാന്‍ കഴിയില്ല അതുമാത്രമല്ല പ്രകാശം വെള്ളത്തിനടിയില്‍ കയറുമ്പോള്‍ റിഫ്രാക്ഷന്‍ സംഭവിക്കും.അപ്പോള്‍ ഇര ഇരിക്കുന്നത് എവിടെയെണ്ണ്‍ കൃത്യമായിട്ട്‌ മനസിലാക്കാന്‍ ബുദ്ധിമുട്ടാണ് ഇത്തരം പ്രതിസന്ധികള്‍ ഒക്കെ മറികടന്ന് ആണ് ഈ മീന്‍ ഇരയെ വീഴ്ത്തുന്നെങ്കില്‍ അതിന്റെ കഴിവ് അപാരം തന്നെ.

        2 )മാന്റിസ് ഷ്രിമ്പ് (Mantis shrimp)

                    ഇതൊരു തരാം ചെമ്മീന്‍ ആണ്.നമ്മളില്‍ ഭൂരിഭാഗം പേരും ചെമ്മീന്‍ കഴിച്ചിട്ടുണ്ടയിരിക്കും പക്ഷെ ഈ ചെമ്മീന്‍ ആളത്ര നിസ്സ്രനല്ല.ഇതിന്റെ പുറത്ത് ധാരാളം നിറങ്ങള്‍ ഉണ്ട് കാണാന്‍ വളരെ മനോഹരമാണ്.എന്നാലിതിന്റെ ഭംഗി കണ്ടു ആരെങ്കിലും ഇതിനെ പിടിക്കാന്‍ പോയാല്‍ അയാളുടെ കാര്യം കഷ്ടമാണ്.കാരണം ഇത് കുറച്ചു അപകടകാരിയായ ഒരു തരാം ചെമ്മീന്‍ ആണ്.ഇതിന്റെ മുന്നിലത്തെ കാലുകള്‍ മാന്റിസ് അഥവാ പുല്‍ച്ചാടികളുടെ കാലുകള്‍ പോലെ മടക്കിയാണ് വച്ചിരിക്കുന്നത്.mantis shrimp അഥവാ പുല്‍ച്ചാടി ചെമ്മീന്‍ എന്ന് പേര് വരാനും അതുതന്നെ ആണ്.കാരണം ഞാണ്ടുകളാണ് ഇതിന്റെ പ്രധാന ഇരകള്‍ ഞണ്ടുകള്‍ പുറം തോടിന്റെ കട്ടി വളരെ കൂടുതല്‍ ആണ്.ചില ഞണ്ടുകളുടെ പുറം തോടിനു 30kg വരെ ഭാരം താങ്ങാന്‍ കഴിയും എന്നാല്‍ മാന്റിസ് ചെമ്മീനില്‍ നിന്നും ഒരു ഞണ്ടുകളും രക്ഷപെടില്ല.ഞെണ്ടിനെ പിടിച്ചാല്‍ ഇത് മടക്കി വച്ചിരിക്കുന്ന കാലുകള്‍ കൊണ്ട് വളരെ വേഗതയില്‍ പുറം തോടില്‍ അടിക്കും.അടിയുടെ ശക്തി കാരണം ഞണ്ടിന്റെ പുറം തോട് പൊട്ടി പോകും.1500ന്യുട്ടന്റെ ശക്തി ഉണ്ട് ഇതിന്റെ കാല് വച്ചുള്ള അടിക്ക് അതായത് 150kgഭാരമുള്ള വലിയ ഒരു കല്ല്‌ വന്ന് വീഴുന്നതിന്റെ അത്ര ശക്തി.23 m/s വേഗതയില്‍ ആണ് ഇത് തൊഴിക്കുന്നത് എന്നുവച്ചാല്‍ നമ്മള്‍ കണ്ണടച്ചു തുറക്കുന്നതിന്റെ 50 മടങ്ങ്‌ വേഗതയില്‍.അതുമാത്രമല്ല ഇത്രയും വേഗതയില്‍ വന്നിടിക്കുമ്പോള്‍ അത് വന്ന്‍ തട്ടുന്നയിടത്ത് 4700 ഡിഗ്രി സെല്‍ഷ്യസ് വരെ താപം ഉണ്ടാകും അതായത് ഏകദേശം നമ്മുടെ സൂര്യന്റെ ഉപരിതലത്തില്‍ ഉള്ളതിന്റെ അത്ര താപനില പക്ഷെ വെറും ഒരു സെക്കന്റ് നേരത്തേക്ക് മാത്രമേ ഇതുണ്ടയിരിക്കു.ഇപ്പോള്‍ മനസിലായില്ലേ ഈ ചെമ്മീന്‍ എത്ര അപകടകാരിയാണെന്ന്…..ആരെങ്കിലും ഇതിനെ അറിയാതെ പിടിച്ചു കഴിഞ്ഞാല്‍ അയാളുടെ വിരലുകളെ ഇത് ചതച്ചു കളയും.ഇതിനൊക്കെ പുറമേ ഈ ചെമ്മീനിന്  മറ്റൊരു വലിയ സവിശേഷത കൂടിയുണ്ട്.ലോകത്തില്‍ ഏറ്റവും നിറങ്ങള്‍ കാണാന്‍ കഴിയുന്ന ജീവിയാണ് ഇത്.നമ്മുടെ കണ്ണുകള്‍ക്ക് നിറങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന മൂന്ന് കോശങ്ങള്‍ ഉണ്ട് എന്നാല്‍ മാന്റിസ് ചെമ്മീനിന് അതിന്റെ എണ്ണം പതിനാറ് ആണ്.മനുഷ്യര്‍ക്ക് കാണാന്‍ കഴിയാത്ത നിറങ്ങളെ ഇതിനു കാണാന്‍ കഴിയും.അള്‍ട്രാവയലറ്റ് കിരണങ്ങള്‍ വരെ ഇതിനു കാണാന്‍ കഴിയും ഇരുട്ടില്‍ ഒളിച്ചിരിക്കുന്ന ഇരകളെ പോലും ഇതിന് വളല്രെ പെട്ടെന്ന്‍ നിസ്സാരമായിട്ട് കണ്ടുപിടിക്കാന്‍ കഴിയും.

       3)ക്ര്യപ്ടോടോറ താമികോള (Cryptotora Thamicola)

                                                ഇത് 3 സെന്റിമീറ്റര്‍ മാത്രം നീളമുള്ള ഒരു കുഞ്ഞന്‍ മീനാണ്.ഇതിനു കാഴ്ച്ച ശക്തി ഇല്ല .കാരണം ഇതിനു കണ്ണുകളെ ഇല്ല. തായ്ലാന്റ് കൊറിയന്‍ ഭാഗങ്ങളിലാണ് ഇതിനെ കൂടുതലായി കാണുന്നത്.കേവ് എയ്ഞ്ചല്‍ ഫിഷ്‌ എന്നും ഇതിനെ പറയാറുണ്ട്.ഈ മീനിന്റെ മനോഹരമായ ചിറകുകളും രൂപവും കാണുമ്പോള്‍ തന്നെ മനസ്സിലാകും എന്തുകൊണ്ട് ഇതിനെ എയ്ഞ്ചല്‍ ഫിഷ്‌ എന്ന് പേര് നല്‍കിയിരിക്കുന്നത് എന്ന്.പിങ്കും വെള്ളയും കലര്‍ന്ന ഈ കുഞ്ഞന്‍ മീനിനു വലിയൊരു പ്രത്യേകത ഉണ്ട്. എന്താണെന്ന് വച്ചാല്‍ ഇതിനു നടക്കാന്‍ കഴിയും ഇതിന്റെ ചിറകുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് തന്നെ നടക്കാന്‍ കഴിയുന്ന രീതിയില്‍ ആണ്.അല്ലാതെ നന്നായിട്ട് നിന്താന്‍ കഴിയുന്ന രീതിയില്‍ അല്ല.പ്രധാനമായും ചെറിയ അരുവികളുടെ ചുവരിലൂടെയാണ് ഇവ നടന്നു മുകളില്‍ കേറുന്നത്,അതായത് ജലം ഒഴുകുന്നതിന് എതിര്‍ദിശയിലോട്ടാണ് ഇവ നടക്കുന്നത്.ഇതിന്റെ വശങ്ങളില്‍ നാലു ചിറകുകള്‍ക്കിടയില്‍ അരം പോലുള്ള ചെറിയ ചെറിയ ഘടന ഉണ്ട്.അങ്ങനെയാണ് ഇതിനു പാറകളിലൂടെനടന്നു കയറാന്‍ സാധിക്കുന്നത് .നീന്തുന്ന കാര്യത്തില്‍ ഇവ വളരെ പിന്നിലാണ്.വെളിച്ചം കുറഞ്ഞ ഗുഹകള്‍ പോലത്തെ സ്ഥലങ്ങളിലാണ് ഇവ കൂടുതലായിട്ട് ജീവിക്കുന്നത്. ഇത് വളരെ പ്രത്യേകതകള്‍ ഉള്ള ഒരു തരാം മീന്‍ ആയതുകൊണ്ട് തന്നെ ഇതിനെ പിടിക്കുന്നത്.പലയിടത്തും നിയമവിരുദ്ധമാണ്.

 അതുപോലെ തന്നെ മറ്റൊരു മീനാണ്

      #മഡ്സ് സ്കിപ്പര്‍ (Muds  Skipper)

                     ചെളികുണ്ടുകളുള്ള സ്ഥലങ്ങളില്‍ ആണ്.ഇവ കൂടുതലായും കാണപ്പെടുന്നത് മട്സ് സ്കിപ്പേര്‍ എന്ന  വാകിന്റെ അര്‍ത്ഥം തന്നെ ചെളിയിലൂടെ തെന്നി നടക്കുന്നത് എന്നാണ്.ഇത് നടക്കാന്‍ കഴിയുന്ന ഒരു തരം മീനാണ്.കുറച്ചു നേരം സൂര്യപ്രകാശം കൊള്ളാന്‍ വേണ്ടി ഇവ പുറത്തുവരികയും കുറച്ചു ദൂരം നടക്കുകയും ചെയ്യും.ഇതിന്റെ മുന്നിലുള്ള രണ്ടു കട്ടിയുള്ള ചിറകുകള്‍ മാത്രം ഉപയോഗിച്ചാണ് ഇത് കരയില്‍ നടക്കുന്നത്.മാളു ദിവസങ്ങളോളം വരെ ഇതിനു കരയില്‍ തന്നെ ജീവിക്കനാകും.വെള്ളത്തിനടിയില്‍ വച്ചു സധരന്‍ മീനുകളെ പോലെ ചെകിലക്ല്‍ ഉപയോഗിച്ചു ശ്വസിക്കും എന്നാല്‍ കരയില്‍ വച്ചു തോലിയിലൂടെയും പിന്നെ വായിലുള്ള ചെറിയ ഒരു തരാം കോശങ്ങള്‍ ഉപയോഗിച്ചുമാണ് ഇവ ശ്വസിക്കുന്നത്.നല്ല നനവുള്ള പപ്രദേശമാണെങ്ങില്‍ ഏകദേശം അരകിലോമീറ്റര്‍ ദൂരം വരെ ഇവയ്ക്ക് കരയില്‍ സഞ്ചരിക്കാന്‍ കഴിയും.

4)ബാസിലിസ്ക് ലിസര്‍ട് (Basilisk Lizard)

            ഇത് പല്ലിയെ പോലത്തെ ഒരു തരാം ഉരഗ ജീവിയാണ്.എഴുപത്തിയാറു സെന്റിമീറ്റര്‍ വരെ നീളമുണ്ടായിരിക്കും ഇവക്ക്.പല്ലിയുടെയും ഒന്തിന്റെയും മിശ്രിതം പോലെ തോന്നിക്കുന്ന ഈ ജീവിക്ക് പ്രത്യക്ഷത്തില്‍ വലിയ പ്രത്യേകതകള്‍ ഒന്നും തന്നെ കാണാന്‍ കഴിയില്ല.ഇതിന്റെ കാലുകളില്‍ ഉള്ള വിരലുകള്‍ വളരെ അടുത്തടുത്തായിട്ടാണ് ഇരിക്കുന്നത്.അതായത്.വിരലുകളെല്ലാം ഒട്ടിയിരിക്കുന്നത് പോലെ ആണ്.ഇത് കാണുമ്പൊള്‍ നമ്മള്‍ പെട്ടെന്ന്‍ വിചാരിക്കും നീന്താന്‍ വേണ്ടിയിട്ടാണ് ഇവ ഈ കാലുകള്‍ ഉപയോഗിക്കുന്നത് എന്ന്. എന്നാല്‍ നീന്തുന്നതിലും ഉപരി ശരിക്കും ഓടാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നത്.26km/hr വേഗതയില്‍ വരെ ഇതിനു ഓടാന്‍ സാധിക്കും.അതായത് ഒരു സെക്കന്റില്‍ ഏഴു കിലോമീറ്റര്‍ ദൂരത്തില്‍ ഇത്രയും വേഗതയില്‍ ഒക്കെ ഓടുന്നത് വലിയൊരു കാര്യമാണോ എന്നായിരിക്കും…..ആദ്യം നിങ്ങള്‍ ചിന്ടിക്കുന്നത്.പക്ഷെ ഇത് ഓടുന്നത് കരയിലൂടെ അല്ല വെള്ളത്തിലൂടെയാണ് ഏകദേശം 20 കിലോമീറ്റര്‍ ദൂരം വരെ ഇതിനു വെള്ളത്തിനു മുകളിലൂടെ ഓടാന്‍ കഴിയും.ഇതിനെ മറ്റു ജീവികള്‍ അപായപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് സാധാരണയായിട്ട് ഇത് വെള്ളത്തിനു മുകളിലൂടെ ഓടുന്നത് ഇങ്ങനെ വെള്ളത്തിനു മുകളിലൂടെ ഓടാന്‍ കഴിയുന്നതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്.ഒന്ന് ഇതിന്റെ കാലുകളിലെ വിരലുകള്‍ ആണ് അതായത് വിരലുകള്‍ക്കിടയില്‍ ചെറിയ വര പോലത്തെ ഘടനകള്‍ ഉണ്ട്.രണ്ടു ഇതിന്റെ ഭാരമാണ്.ഒരു ശരാശരി ബസലസ് ലിസര്‍ദിന്റെ ഭാരമെന്നത് 250 ഗ്രാമിലും കുറവായിരിക്കും.അപ്പോള്‍ ഈ രണ്ടു കാരണങ്ങള്‍ കൊണ്ട് കുറച്ചു ദൂരം ഇതിനു വെള്ളത്തില്‍ മുകളിലൂടെ ഓടാന്‍ കഴിയും.ഇതിനു പുറമേ ഇതിന്റെ മറ്റൊരു പ്രത്യേകത എന്നത് വെള്ളത്തിനടിയില്‍ ഇതിനു അരമണിക്കൂറോളം സമയം വരെ ഇതിനു നിലനില്‍ക്കാന്‍ കഴിയും.

5)ലയര്‍ ബേര്‍ഡ്(Lyre Bird)

                 ഇതൊരു വിചിത്രമായ സവിശേഷത ഉള്ള പക്ഷിയാണ്.സിനിമ നടന്മാരെയും മൃഗങ്ങളെടെയുമൊക്കെ ശബ്ദം അനുകരിക്കുന്ന ചില കലാകാരന്മാരെ നമ്മള്‍ കണ്ടിട്ടുണ്ട്.എന്നാല്‍ ലയര്‍ ബേര്‍ഡ് ശബ്ദം അനുകരിക്കുന്നവരുടെയൊക്കെ മാസ്റ്റര്‍ ആണ്.മറ്റു പക്ഷികളുടെയും മൃഗങ്ങളുടെയും എല്ലാം ശബ്ദങ്ങള്‍ ഇതിനു അനുകരിക്കാന്‍ കഴിയും.അത് മാത്രമല്ല.മനുഷ്യരുടെ ശബ്ദവും യന്ത്രങ്ങളുടെ ശബ്ദവും വരെ ഇത് അതേപടി അനുകരിക്കും ചില അവസരങ്ങളില്‍ ഇതിന്റെ ചിത്രം പകര്‍ത്തുന്ന ക്യാമറയുടെ ശബ്ദം പോലും വളരെ കൃത്യമായിട്ട്‌ അനുകരിക്കും ഏറ്റവും ചുരുക്കി പറഞ്ഞാല്‍ ഇതിന്റെ ചെവികളില്‍ പതിയുന്ന ഏതു ശബ്ദവും ഇത് ഒരു പോരായ്മയും ഇല്ലാതെ തന്നെ അനുകരിക്കും.ഏറ്റവും സങ്കീര്‍ണ്ണമായ  സിറിംഗ്സ്  ഉള്ള പക്ഷി ഇതാണ്.പക്ഷികളില്‍ ശബ്ദം പുറപ്പെടുവിക്കുന്ന അവയവമാണ് സിറിംഗ്സ്.

   #ബെല്‍ ബേര്‍ഡ്(Bell Bird)

                വിചിത്രമായ പക്ഷികളെക്കുറിച്ചു പറയുമ്പോള്‍ ഒഴിവാക്കാന്‍ പറ്റാത്ത പക്ഷിയാണ് ബെല്‍ ബേര്‍ഡ്.125ടെസിബെല്‍ ഉച്ചത്തില്‍ വരെ ഇത് ശബ്ദം ഉണ്ടാക്കാന്‍ കഴിയും.താരതമ്യേനെ പറയുക ആണെങ്ങില്‍ ഒരു ശരാശരി സിംഹത്തിന്റെ ഗര്‍ജനത്തിന്റെ ശബ്ദം എന്നത് 114 ടെസിബെല്‍ ആണ്.ബെല്‍ ബെര്ടിന്റെ അടുത്ത് നിന്നാല്‍ ഒരുപക്ഷേ ഇതിന്റെ ശബ്ദം കാരണം നമ്മുടെ കേള്‍വി ശക്തി തന്നെ പൂര്‍ണ്ണമായും തകരാറിലാകാന്‍ സാധ്യത ഉണ്ട്

                          ഏറ്റവും ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കാന്‍ കഴിയുന്ന ജീവി blue whale അഥവാ നീലത്തിമിംഗലം ആണ് .അതായത്  നീലത്തിമിംഗലം 188 ടെസിബെല്‍ ഉയരത്തില്‍ വരെ ശബ്ദം ഉണ്ടാക്കാന്‍ കഴിയും.800km ദൂരത്തില്‍ നിന്ന് വരെ ഇതിന്റെ ശബ്ദം നമുക്ക് കേള്‍ക്കാന്‍ സാധിക്കും…….