EncyclopediaTell Me Why

മിന്നാമിനുങ്ങിന്‍റെ പ്രകാശം

ടോര്‍ച്ചെടുക്കാതെ രാത്രിയില്‍ നാം പുറത്തുപോകാറില്ലല്ലോ, നമ്മള്‍ മാത്രമല്ല, പ്രകൃതിയിലെ മറ്റു ചില വിരുതന്മാരും ഇങ്ങനെ കൈയില്‍ ടോര്‍ച്ച് കരുതാറുണ്ട്, മിന്നാമിനുങ്ങുകളെയാണ് അക്കൂട്ടത്തില്‍ നമുക്ക് ഏറ്റവും പരിചയം വയറിനടിയില്‍ ടോര്‍ച്ചുള്ള വിരുതനാണ് ഈ ഇത്തിരിക്കുഞ്ഞന്‍.

  എങ്ങനെയാണ് മിന്നാമിനുങ്ങുകള്‍ക്ക് ഈ കഴിവ് കിട്ടിയതെന്നറിയാമോ? രസതന്ത്രത്തിന്‍റെ ഒരു രസികന്‍ കളിയാണ് ഇതിനും പിന്നില്‍. ബയോലുമിനസെന്‍സ് എന്ന രാസപ്രവര്‍ത്തനമാണ് ഈ പ്രകാശം ഉണ്ടാക്കുന്നത്. മിന്നാമിനുങ്ങുകളുടെ അടിവയറ്റില്‍ വച്ച് മഗ്നീഷ്യം അയോണുകള്‍, ഓക്സിജന്‍ തുടങ്ങിയവയുടെ സാന്നിധ്യത്തില്‍ ലൂസിഫെറസ് എന്ന എന്‍സൈം ലൂസിഫെറിനുമായി പ്രതിപ്രവര്‍ത്തിക്കുന്നു. ഇതിന്‍റെ ഫലമായി പ്രകാശം ഉണ്ടാവുകയും ചെയ്യുന്നു.

  മിന്നാമിനുങ്ങുകളെ കൂടാതെ ചില കടല്‍ ജീവികളിലും ബാക്ടീരിയകളിലുമൊക്കെ ബയോലൂമിനസെന്‍സ് കാണാം.