EncyclopediaTell Me Why

തിളയ്ക്കാതെ വറ്റുന്ന വെള്ളം

വെള്ളം തിളച്ച് ആവിയാകാന്‍ 100 ഡിഗ്രി സെല്‍ഷ്യസ് ചൂടുവേണം. എന്നാല്‍ 100 ഡിഗ്രിയിലെത്താതെയും വെള്ളത്തിന് ആവിയാകാന്‍ പറ്റും! അതാണ്‌ ബാഷ്പീകരണം.
തറയില്‍ വീണ വെള്ളം കുറേ കഴിയുമ്പോള്‍ അപ്രത്യക്ഷമാകുന്നതും വേനല്‍ക്കാലത്ത് ജലാശയങ്ങള്‍ വറ്റുന്നതുമൊക്കെ ബാഷ്പീകരണത്തിന്‍റെ സഹായത്തോടെയാണ്, ഊര്‍ജ്ജം കൂടിയ ധാരാളം ജലതന്മാത്രകള്‍ എല്ലാ വെള്ളത്തിലുമുണ്ടാകും. ജലോപരിതലത്തിലെത്തുന്ന ഇവയാണ് ബാഷ്പീകരണം വഴി അന്തരീക്ഷത്തിലേക്ക് ചാടിപ്പോകുന്നത്. അന്തരീക്ഷത്തിലുള്ള ജലാശയത്തിന്റെ അളവ്, അന്തരീക്ഷ മര്‍ദ്ദം എന്നിവയൊക്കെ ബാഷ്പീകരണത്തോതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌.
ജലത്തിന്റെ സ്വഭാവിക ബാഷ്പീകരണം വഴിയാണ് ഉപ്പുപാടങ്ങളില്‍ കടല്‍ജലം വറ്റിച്ച് ഉപ്പുണ്ടാക്കുന്നത്.