EncyclopediaTell Me Why

ചൂടന്‍ നീരാവി

വെള്ളം തിളയ്ക്കുമ്പോഴാണ് നീരാവി ഉണ്ടാകുന്നത്, എന്നാല്‍ തിളച്ച വെള്ളത്തിനും നീരാവിക്കും ഒരേ ചൂടല്ല! നീരാവി തട്ടി കൈ പൊള്ളിയാല്‍ അത് തിളച്ച വെള്ളം കൊണ്ടുണ്ടാകുന്ന പൊള്ളലിനേക്കാള്‍ ഗുരുതരമാവും.

  തിളയ്ക്കുന്ന വെള്ളത്തിന്‍റെയും നീരാവിയുടേയും താപനില 100 ഡിഗ്രി സെല്‍ഷ്യസ് തന്നെയായിരിക്കും പക്ഷെ, 100 ഡിഗ്രിയിലുള്ള വെള്ളത്തേക്കാള്‍ ചൂട് നീരാവിയില്‍ ഉണ്ടാകും.100 ഡിഗ്രി സെല്‍ഷ്യസില്‍ വാതകാവസ്ഥയിലേക്ക് കടക്കുന്ന ജലതന്മാത്രകള്‍ വീണ്ടും ചൂട് ആഗിരണം ചെയ്യും. പക്ഷെ താപനിലയില്‍ വ്യത്യാസമുണ്ടാകില്ല. ഇങ്ങനെ താപനില മാറാതെ വലിച്ചെടുക്കുന്ന ചൂടാണ് ഹീറ്റ് ഓഫ് വേപ്പറൈസേഷന്‍ എന്നറിയപ്പെടുന്നത്.