EncyclopediaTell Me Why

ഉപ്പും വെള്ളവും

ശുദ്ധജലം 100 ഡിഗ്രി സെല്‍ഷ്യസില്‍ തിളയ്ക്കുമെന്ന് നമുക്കറിയാം. എന്നാല്‍ കടല്‍ജലമാണെങ്കിലോ? കൂടുതല്‍ ചൂട് കൂടിയേ തീരൂ. വെള്ളത്തിന്‍റെ ശുദ്ധി നഷ്ടപ്പെട്ടാല്‍ തിളനിലയിലും മാറ്റം വരുമെന്നര്‍ഥo.

 ഏതൊരു ദ്രാവകത്തിന്‍റെയും മുകളില്‍ അതിന്‍റെ ചുറ്റുമുള്ള അന്തരീക്ഷം ഒരു മര്‍ദ്ദം പ്രയോഗിക്കുന്നുണ്ട്. ഈ മര്‍ദ്ദത്തെ തോല്പിച്ച് ദ്രാവക തന്മാത്രകള്‍ പുറത്തുപോയാല്‍ മാത്രമെ അത് തിളച്ച് ആവിയാകൂ. വെള്ളത്തില്‍ ഉപ്പ് ചേര്‍ക്കുമ്പോള്‍ ഈ മര്‍ദ്ദം മറികടക്കാന്‍ തന്മാത്രകള്‍ക്ക് കൂടുതല്‍ ചൂട് ആവശ്യമായി വരുന്നു. ഇതാണ് തിളനില കൂടാന്‍ കാരണം.

  സോഡിയം ക്ലോറൈഡ് എന്ന ഉപ്പ് വെള്ളത്തില്‍ കലരുമ്പോള്‍ ജലതന്മാത്രകളുടെ ഇടയിലേക്ക് സോഡിയം, ക്ലോറിന്‍ അയോണുകള്‍ കടന്നുചെല്ലുന്നു, ഇത് ജലതന്മാതകള്‍ക്കിടയിലെ ആകര്‍ഷണബലത്തില്‍ മാറ്റം വരുത്തും, തിളനില മാറാന്‍ ഇതും കാരണമാകുന്നു.

  ഐസ് ഉരുക്കാനും നമുക്ക് ഉപ്പുപയോഗിക്കാം, ഉപ്പ് കലരുമ്പോള്‍ വെള്ളം ഐസാകുന്ന താപനില താഴുന്നതാണ് ഇതിന് കാരണം, പൂജ്യം ഡിഗ്രിയില്‍ സാധാരണ വെള്ളം ഐസാകുമ്പോള്‍ ഉപ്പുവെള്ളം പൂജ്യത്തേക്കാള്‍ താഴ്ന്ന ഊഷ്മാവിലാണ് കട്ടപിടിക്കാന്‍ തുടങ്ങുന്നത്.

 മഞ്ഞുമൂടിയ റോഡുകളിലെയും മറ്റും ഐസ് നീക്കം ചെയ്യാന്‍ ഇങ്ങനെ ഉപ്പ് വിതറാറുണ്ട്.