EncyclopediaInsectsWild Life

പുലിത്തെയ്യന്‍

കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും മുള്‍ക്കാടുകളിലും കാണപ്പെടുന്ന ഭംഗിയുള്ള ഒരു പൂമ്പാറ്റയാണ് പുലിത്തെയ്യന്‍. പേര് സൂചിപ്പിക്കും പോലെ പുലിത്തോല്‍ അണിഞ്ഞത് പോലെ തോന്നുന്ന ചിത്രശലഭമാണിത്. ശരവേഗത്തില്‍ പറക്കുന്ന ഇവയുടെ മഞ്ഞ കലര്‍ന്ന തവിട്ടുനിറത്തിലുള്ള ചിറകില്‍ നിറയെ കറുത്തപുള്ളികള്‍ ഉണ്ടാവും. ഇഞ്ചപൂക്കുന്ന അവസരത്തില്‍ ഈ ശലഭങ്ങള്‍ കൂട്ടമായി തേന്‍ കുടിക്കുന്ന അവസരത്തില്‍ പരിസരം മറന്നിരിക്കും. ദേശാടന സ്വഭാവമുള്ള പൂമ്പാറ്റയാണിത്‌.