EncyclopediaInsectsWild Life

നരിവരയന്‍

മനോഹരമായ ഒരു പൂമ്പാറ്റയാണ് നരിവരയന്‍. പശ്ചിമഘട്ടത്തിലെ വനങ്ങളിലാണ് ഇവയുടെ താമസം. എന്നാല്‍, കേരളത്തില്‍ ഇഞ്ചക്കാടുകളിലും നാട്ടിന്‍പുറങ്ങളിലും അപൂര്‍വമായി കാണാറുണ്ട്. സാധാരണയായി വായുവില്‍ ഒഴുകി പറക്കുന്ന പതിവാണ് ഇവയ്ക്കുള്ളത്. ചിറകിന്റെ പുറംഭാഗത്തിന് ഇരുണ്ട തവിട്ടുനിറമാണ്‌. ചിറകില്‍ കടുവയുടേത് പോലുള്ള വരകളുണ്ട്. അതിനാലാണ് ഇവയ്ക്കു ഇത്തരമൊരു പേര് ലഭിച്ചത്.

 സാവധാനമാണ്‌ നരിവരയന്റെ പറക്കല്‍. പുല്ലുകള്‍ക്കും കുറ്റിച്ചെടികള്‍ക്കിടയിലും പറന്നുല്ലസിക്കുന്നത് പതിവാണ്. മിക്കവാറും ഒറ്റയ്ക്കാവും സഞ്ചാരം. ഇവ പൂന്തേന്‍ കുടിക്കാറുണ്ട്. മറ്റു പൂമ്പാറ്റകളെ ആട്ടിയോടിക്കാറുമുണ്ട്. ഒക്ടോബര്‍- ഫെബ്രുവരി മാസങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇഞ്ച, വാക എന്നിവയിലാണ് മുട്ടയിടുന്നത്.