EncyclopediaInsectsWild Life

ജോക്കര്‍

കേരളത്തിലെ അത്യപൂര്‍വ്വമായ ഒരു പൂമ്പാറ്റയാണ് ജോക്കര്‍. പൂമ്പാറ്റയുടെ ചിറകിന്റെ അടിഭാഗത്തും മുകള്‍ഭാഗത്തും നിറവ്യത്യാസമുള്ളതിനാലാണ് ഇവയെ ജോക്കര്‍ എന്ന് വിളിക്കുന്നത്.

 വരണ്ട പ്രദേശങ്ങളിലാണ് ഇവയുടെ താമസം. തിളങ്ങുന്ന ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറമുള്ള ചിറകുകളില്‍ ഏതാനും കറുത്തവരകളും പുള്ളികളും ഉണ്ടാവും.

 വെയില്‍ കായുന്ന സ്വഭാവമുണ്ടിവയ്ക്ക്, വെയില്‍ കായുമ്പോള്‍ ചിറകുകള്‍ സാവധാനം അടച്ചും തുറന്നും ഇരിക്കാറുണ്ട്. മുട്ടയിടുന്നത് വള്ളിച്ചൊറിയണത്തിലാണ്. ലാര്‍വകള്‍ക്ക് മഞ്ഞനിറത്തിലുള്ള വരകള്‍ ഉണ്ടാവും. തലയില്‍ ശിഖരങ്ങളോടുകൂടിയ മുള്ളുകളുമുണ്ടാവും.