EncyclopediaInsectsWild Life

മഞ്ഞനീലി

പീതനീലി എന്നും ഇവ അറിയപ്പെടുന്നുണ്ട്. സാധാരണ വരണ്ട ഇലപൊഴിയും കാടുകളാണ് ഇവയുടെ താവളം. പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഒരു പൂമ്പാറ്റയാണിത്‌. ആണ്‍ ശലഭത്തിനു മഞ്ഞ ചിറകില്‍ വലിയ രണ്ടു നീലപ്പൊട്ടുകള്‍ ഉണ്ടാവും. ഒപ്പം തവിട്ടുനിറവുമുണ്ടാവും. പെണ്‍ശലഭം നിറം മങ്ങിയതും താരതമ്യേന വലിപ്പമേറിയതാണ്. ഇതിന് നീലപ്പൊട്ടു കാണില്ല. ഇവയില്‍ ആണ്‍ ശലഭത്തിനാണ് ഭംഗി കൂടുതല്‍.

 മഞ്ഞനീലിക്ക് വെയില്‍ കായുന്ന സ്വഭാവമുണ്ട്. വെയില്‍ കായുമ്പോള്‍ ചിറക് വിടര്‍ത്തിയാണ് ഇരിക്കുന്നത്. ഇവ മറ്റു പൂമ്പാറ്റകളെ തുരത്തിയോടിക്കാറുമുണ്ട്. തേന്‍ വളരെ ഇഷ്ടമാണ്. അതിനാല്‍ മിക്കവാറും പൂക്കളുള്ളിടത്ത്‌ ഇവയുണ്ടാവും.