മേജര്‍ സോമനാഥ് ശര്‍മ്മ
സ്വതന്ത്ര ഇന്ത്യയുടെ പോരാട്ടചരിത്രത്തില്‍ ആദ്യം സ്ഥാനം ലഭിച്ച പേരുകളിലൊന്ന് ആണ് മേജര്‍ സോമനാഥ് ശര്‍മ്മ. ഇന്ത്യുടെ പരമോന്നത സൈനിക ബഹുമതിയായ പരമവീരചക്രം ആദ്യം ലഭിച്ചത് അദ്ദേഹത്തിനായിരുന്നു. മരണാനന്തര ബഹുമയയിട്ടാണ് അദ്ദേഹത്തിന് പരമ വീര ചക്രം ലഭിച്ചത്.
ജമ്മു കശ്മീരിലെ സൈനികപാരമ്പര്യമുല്ല കുടുംബത്തില്‍ 1923 ജനുവരി 31 നമായിരുന്നു സോമനാഥ് ശര്‍മ്മയുടെ ജനനം. പിതാവ് മേജര്‍ ജനറല്‍ അമര്‍നാഥ് ശര്‍മ്മ. മിലിട്ടറിയോടനുബന്ധിച്ച സായുധ മെഡിക്കല്‍ സര്‍വ്വീസ്സസിന്റെ ഡയറക്ടര്‍ ജനറലായാണ് അമര്‍നാഥ് ശര്‍മ വിരമിച്ചത്. സോമനാഥ് ന്റെ സഹോദരന്മാര്‍ രണ്ടുപേരും സൈനികരായിരുന്നു. ലഫ്റ്റനന്റ് ജനറല്‍ സുരീന്ദര്‍ നാഥ് ശര്‍മയും ജനറല്‍ വിശ്വനാഥ് ശര്‍മ്മയും. 1988-90 കാലത്ത് ആര്‍മി ചീഫ് ഓഫ് സ്റ്റാഫായിരുന്നു വിശ്വനാഥ് ശര്‍മ. സഹോദരി ഡോക്ടറായ മേജര്‍ കമല തിവാരി.
നൈനിറ്റാളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സോമനാഥ് തുടര്‍ന്ന് റോയല്‍ മിലിട്ടറി അക്കാദമിയില്‍ ചേര്‍ന്നു. 1942 ല്‍ ഇന്ത്യന്‍ ആര്‍മിയുടെ നാലാം ബറ്റാലിയന്‍ ഖുമയൂണ്‍ റെജിമെന്റില്‍ അംഗമായി. രണ്ടാം ലോകമഹായുദ്ധത്തില്‍ ആദ്ദേഹം പങ്കെടുത്തിരിന്നു.
ഇന്ത്യന്‍ സംസ്ഥാനമായ ജമ്മുകാശ്മീരിലേക്ക് 1947 ല്‍ പാക്കിസ്ഥാന്റെ ഒത്താശയോടെ ലഷ്കര്‍ ഗോത്രവര്‍ഗ്ഗക്കാര്‍ കടന്നുകയറ്റം നടത്തി. പാക് കടന്നുകയറ്റം തടയാനായി ഇന്ത്യ ശ്രീ നഗറില്‍ സേനയെ വിന്യസിച്ചു. 1947 ഒക്ടോബര്‍ 27നാണു ആദ്യ കമ്പനി സേന ശ്രീനഗറില്‍ എത്തിയത്. ഒക്ടോബര്‍ 31 ന് ശര്‍മയുടെ നേതൃത്തത്തിലുള്ള ഖുമയൂണ്‍ 4 ഡി കമ്പനിയും വിമാനമാര്‍ഗ്ഗം ശ്രീനഗറില്‍ എത്തി. ഹോക്കി കളിക്കിടെ ഉണ്ടായ പരിക്കിനെ തുടര്‍ന്ന്‍ ശര്‍മ്മയുടെ വലതു കയ്യില്‍ ബാന്‍ടെജ് ഇട്ടിരിക്കുകയായിരുന്നു. എങ്കിലും അദ്ദേഹം മേലധികാരികളില്‍ നിബന്ധം ചെലുത്തി കാശ്മീരിലേക്ക് പകന്‍ അനുമതി സമ്പാദിക്കുകയായിരുന്നു. നവംബര്‍ മൂന്നിന് ശ്രീനഗര്‍ താഴ്വരയിലെ ബദ്ഗാം എന്നാ ഗ്രാമത്തില്‍ ഇന്ത്യന്‍ സേന ശക്തമായ പട്രോളിംഗ് നടത്തി. ശത്രുസാന്നിധ്യമൊന്നും കണ്ടെത്താതിരുന്നതിനെതുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ സേനയുടെ രണ്ടു കമ്പനികള്‍ ശ്രീനഗറിലേക്ക് തരിച്ചു പോയി.
മൂന്ന് മണിവരെ ഗ്രാമത്തില്‍ ത്തന്നെ തുടരാനായിരുന്നു സോമനാഥ് ശര്‍മ്മയുടെ നേതൃത്തത്തിലുള്ള ഡി കമ്പനിയുടെ തീരുമാനം. എന്നാല്‍ 2.45 ആയപ്പോള്‍ ഗ്രാമത്തിലെ ചില വീടുകളില്‍ നിന്ന് മേജര്‍ ശര്‍മ്മയുടെ സൈന്യത്തിന് നേരെ വെടിവയ്പ്പുണ്ടായി. വീടുകളിലെ സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടലോ എന്ന് കരുതി സേന തിരികെ വെടിവച്ചില്ല. ഇതേ സമയം 700 പേരോളം വരുന്ന സായുധരായ പാക്കിസ്ഥാന്‍ നുഴഞ്ഞു കയറ്റക്കാര്‍ തന്റെ സേനവ്യൂഹത്തെ വളഞ്ഞിരിക്കുന്നതായി മേജര്‍ ശര്‍മ തിരിച്ചറിഞ്ഞു. ശത്രുക്കളാല്‍ ചുറ്റപ്പെട്ട ശര്‍മയുടെ സൈന്യം വര്‍ദ്ധിച്ച വീര്യത്തോടെ പൊരുതി. ശത്രുക്കളുടെ അംഗസംഖ്യ തങ്ങളുടെ ഏഴിരട്ടിയോളം ഉണ്ടായിരുന്നു എങ്കിലും മുന്നോട്ട് നീങ്ങനനുവധിക്കാതെ ശര്‍മയും കൂട്ടരും ചെറുത്തു നിന്നു.
ഇന്ത്യന്‍ സേനയെ തന്റെ വയ്യാത്ത കൈയ്യുമായി സോമനാഥ് ശര്‍മ മുന്നില്‍ നിന്ന് നയിച്ചു. ശത്രുവെടിയുണ്ടകളെ ഭയപ്പെടാതെ തന്റെ സൈനികരുടെ അടുത്തേക്ക് ഓടിച്ചെന്നു അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഇതേസമയം ശത്രുക്കളുടെ പീരങ്കിയുണ്ട അദ്ദേഹത്തിന്‍റെ സമീപത്തുണ്ടായിരുന്ന വെടിക്കോപ്പുകളില്‍ പതിച്ചു. തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. പോരാട്ടത്തില്‍ ഒരു കമാന്റിംഗ് ഓഫിസര്‍ ഉം 20 പട്ടാളക്കാരും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടു. ഇതേസമയം ഖുമയൂണ്‍ റെജിമെന്റില്‍ ഒന്നാം ബറ്റാലിയന്‍ ബാദ്ഗമിലെത്തിയതോടെ കനത്ത തിരിച്ചടിയേറ്റ ശത്രുക്കള്‍ പിന്തിരിഞ്ഞു. ഇതിനു ഏതാനും നിമിഷങ്ങള്‍ മുന്‍പ് മേജര്‍ സോമനാഥ് ശര്‍മയുടെ അവസാന സന്ദേശം മിലിട്ടറി ഹെഡ്ക്വാര്‍ട്ടെഴസില്‍ എത്തിയിരുന്നു.” ശത്രുക്കള്‍ ഞങ്ങളുടെ 50അടി അടുത്തു വരെ എത്തിയിരിക്കുന്നു. ഞങ്ങള്‍ എണ്ണത്തില്‍ വളരെ കുറവാണു. ഞങ്ങളുടെ മേല്‍ വെടിയുണ്ടകള്‍ വാര്‍ഷിക്ക പ്പെട്ടുകൊണ്ടിരിക്കുന്നു. എങ്കിലും അവസാനത്തെയാളും അവശേഷിക്കുന്നത് വരെ ഞാന്‍ ഒരിഞ്ചു പോലും പിന്നോട്ട് പോകില്ല” ശത്രുക്കളെ മുന്നേറാന്‍ അനുവദിക്കാതെ ആറു മണിക്കുറോളം പ്രതിരോധിച്ചു നിന്ന സോമനാഥ് ശര്‍മയുടെ കഴിവ് കൊണ്ട് മാത്രമണ് ശ്രീനഗര്‍ അന്ന് ശത്രുക്കളുടെ കൈ വശമാകതിരുന്നത്.