AliensEncyclopediaMysterySecret Theories

നമ്മള്‍ അന്യഗ്രഹജീവികളുടെ നിരീക്ഷണത്തില്‍ ആണോ???

പ്രപഞ്ചം എന്നത് വളരെ വലിയ വിശാലമായ സ്ഥലമാണ്.ശൂന്യത നിറഞ്ഞ പ്രപഞ്ചത്തില്‍ കോടി കണക്കിനു ഗാലക്സികളും,നക്ഷത്രങ്ങളും,ഗ്രഹങ്ങളും ഉണ്ട്.എങ്കിലും ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തില്‍ മറ്റ് ഒരിടത്തും ഒരു തരത്തിലുള്ള ജീവനും കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല.ഫെര്‍മി പാരഡോക്സ്(fermi paradox)എന്നാണ് ഈ വിരോധാഭാസത്തിന് പറയുന്ന പേര്.എന്നാല്‍ ഒരു പക്ഷേ പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റപ്പെടാന്‍ നമ്മള്‍ ഒരിക്കലും വിചാരിക്കാത്ത മറ്റ് എന്തെങ്കിലും ഒക്കെ കാരണങ്ങള്‍ ഉണ്ടായിരിക്കും.ആഴമായ നിഗൂഢത നിറഞ്ഞ വിചിത്രമായ ഒരു കാരണം.അതായത് നമ്മുടെ ജീവിതം ഏതെങ്കിലും അന്യഗ്രഹജീവികളുടെ പരീക്ഷണം ആണെങ്കിലോ?

ആദ്യമായിട്ട് പ്രപഞ്ചത്തില്‍ മറ്റ് എവിടെയെങ്കിലും ജീവന്‍ ഉണ്ടായിരിക്കും എന്നതിന്റെ സാധ്യത എത്രമാതം ഉണ്ടെന്ന് നോക്കാം.ഇറ്റാലിയന്‍ Physicist ആയ Enrico fermi യാണ് ഫെര്‍മി പാരഡോക്സ് എന്ന ആശയം ആദ്യമായി മുന്നോട്ടു കൊണ്ടുവന്നത്.അദ്ദേഹം പ്രതിപാതിക്കുന്നത് ഇങ്ങനെയാണ് പ്രപഞ്ചത്തില്‍ കോടാനികോടി നക്ഷത്രങ്ങള്‍ ഉണ്ട്.നമ്മുടെ ഗാലക്സി മില്‍ക്കിവെ യില്‍ തന്നെ 400കോടിയിലധികം നക്ഷത്രങ്ങള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.ഇതു പോലെ തന്നെയാണ് ഗ്രഹങ്ങളുടെ കണക്കും.ഇത്ര അധികം ഗ്രഹങ്ങളില്‍ ഭൂമിക്ക് സമാനമായ ഒരുപാട് ഗ്രഹങ്ങളും ഉണ്ട്.അതില്‍ ചില ഗ്രഹങ്ങള്‍ ഭൂമിയെക്കാള്‍ മുന്‍പേ തന്നെ രൂപം കൊണ്ടവയാണ്.400കോടിയിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പേ രൂപം കൊണ്ട ഭൂമിയില്‍ ജീവന്‍ ഉണ്ടാവുകയും പരിണാമത്തിലൂടെ ഇത്രയും അധികം പുരോഗമിക്കുകയും ചെയ്യ്തു എങ്കില്‍ ഭൂമിക്ക് മുന്‍പേ ഉണ്ടായ ഗ്രഹങ്ങളില്‍ തീര്‍ച്ചയായും ജീവന്‍ ഉത്ഭവിക്കുകയും പരിണമിക്കയും മനുഷ്യനെക്കാള്‍ ഉന്നതിയില്‍ പുരോഗമിക്കുകയും ചെയ്യിതിരിക്കും.ഒരുപക്ഷേ നക്ഷത്രങ്ങളുടെ ഇടയിലൂടെ വരെ യാത്ര ചെയ്യാന്‍ തരത്തില്‍ പുരോഗമിച്ചിട്ടുണ്ടായിരിക്കും.ഈ പ്രസ്താവന സത്യം ആണെങ്കില്‍ നമ്മുടെ ഗാലക്സിയില്‍ ഭൂമിക്ക് മുമ്പേ തന്നെ മറ്റ്‌ നക്ഷത്രങ്ങള്‍ ഉള്ള ഗ്രഹങ്ങളില്‍ ജീവന്‍ ഉത്ഭവിച്ചിരിക്കും.അങ്ങനെയെങ്കില്‍ ഇതിനോടകം വച്ച് ഒരു ഗാലക്സിയെ മുഴുവന്‍ നിയന്ത്രിക്കാന്‍ കഴിവുള്ള ടൈപ്പ് 3 സിവിലൈസേഷന്‍ ആയിട്ട് അവര്‍ മാറിയിട്ടുണ്ടാകും.അവരുടെ സാങ്കതികവിദ്യകള്‍ നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്ക് എല്ലാം ഉപരിയായിരിക്കും.നമ്മുടെ കമ്പ്യൂട്ടറുകളില്‍ നിന്നും,ദൂരദര്‍ശിനികളില്‍ നിന്നും മറ്റ് സാങ്കതികവിദ്യകളില്‍ നിന്നും എല്ലാം മറഞ്ഞിരിക്കാന്‍ അവര്‍ക്ക് പറ്റും.ഇതിനര്‍ത്ഥം ഒന്നേ നമ്മുടെ ഗാലക്സിയില്‍ വേറെ അന്യഗ്രഹജീവികള്‍ ഒന്നും ഇല്ല.അല്ലെങ്കില്‍ അന്യഗ്രഹജീവികള്‍ മനപ്പൂര്‍വ്വം മനുഷ്യരില്‍ നിന്നും മറഞ്ഞിരിക്കുകയാണ്.എന്ത്കൊണ്ടാണ് അവ മനുഷ്യരില്‍ നിന്നും അകന്നു നില്‍ക്കുന്നത് ?വളരെ പുരോഗമിച്ച ഒരു അന്യഗ്രഹജീവികളുടെ പരീക്ഷണത്തിലാണ് മനുഷ്യര്‍ എന്നതാണ് ഈ ചോദ്യത്തിന്‍റെ സാധ്യതയേറിയ ഒരു ഉത്തരം.അവര്‍ മനുഷ്യരുമായി ബന്ധപ്പെട്ടാല്‍ അവരുടെ പഠനത്തെ അത് ബാധിക്കും എന്ന് അവര്‍ക്ക് തോന്നിയത് കൊണ്ടായിരിക്കാo അവര്‍ നമ്മളില്‍ നിന്നും മറഞ്ഞിരിക്കുന്നത്.

ഈ സിദ്ധാന്തം മറ്റ് ഒരു ആശയത്തിനും വഴി ഒരുക്കുന്നുണ്ട്.സൂ ഹൈപോതെസിസ്(zoo hypothesis)മനുഷ്യര്‍ക്ക് എന്ത് കൊണ്ട് അന്യഗ്രഹജീവികളെ കണ്ടുപിടിക്കാന്‍ കഴിയാത്തതിന്റെ മറ്റ് ഒരു ഉത്തരം ആണിത്.സൂ ഹൈപോതെസിസിസില്‍ പ്രതിപാതിക്കുന്നത് മനുഷ്യരെക്കാള്‍ ഒരുപാട് പുരോഗമിച്ച അന്യഗ്രഹജീവി സമൂഹം ധാരാളം ഉണ്ട്.അവരെല്ലാം നമ്മളില്‍ നിന്ന് മറഞ്ഞിരിക്കുന്നത് ഒരു നിശ്ചിതഅളവില്‍ സാങ്കേതികപരമായും,ബുദ്ധിപരമായും മനുഷ്യര്‍ പരിണമിച്ച് അവരെപോലെ ഒരു വലിയ പുരോഗമന സമൂഹത്തില്‍ ആകാന്‍ വേണ്ടിയാണ്.അത്രത്തോളം നമ്മള്‍ പുരോഗമിച്ച ശേഷം മാത്രമെ അവര്‍ മനുഷ്യരുമായി ബന്ധപ്പെടാന്‍ ആരoഭിക്കുകയുള്ളു.കാരണംഅപ്പോള്‍ മാത്രമെ അവര്‍ പറയുന്നതും ,പ്രവര്‍ത്തിക്കുന്നതുമായുള്ള കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ശേഷി മനുഷ്യന്‍ ആര്ജിക്കുകയുള്ളു.അതുവരെ നമ്മള്‍ കൂട്ടിലടച്ച മൃഗങ്ങളെ പോലെയാണ്.

ancient astronauts theory എന്നറിയപെടുന്ന മറ്റ് ഒരു സിദ്ധാന്തം ഉണ്ട്.അന്യഗ്രഹജീവികള്‍ എന്തിനാണ് മനുഷ്യരില്‍ നിന്നും അകന്നിരിക്കുന്ന എന്ന ചോദ്യത്തിന് ഉള്ള മറുപടി തന്നെയാണ് ഈ സിദ്ധാന്തത്തിലും പറഞ്ഞിരിക്കുന്നത്.ആയിരകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച പുരാതനമായ മഹാസൃഷ്ടികളെയാണ് ഇതില്‍ അന്യഗ്രഹജീവികളുടെ ആധാരമാക്കിയിരിക്കുന്നത്.അതായത് phyramids of giza,easter island statue,nazca lines,stonehenge എന്നിങ്ങനെ പല പുരാതന വസ്തുക്കളും സൃഷ്ടിച്ചത് അന്യഗ്രഹജീവികള്‍ എന്നാണ് ancient astronauts സിദ്ധാന്തത്തില്‍ പറയുന്നത്.ശാസ്ത്രലോകത്തിനു ഇതുവരെ മനസിലാക്കാന്‍ പറ്റാത്ത നിഗൂഢതകള്‍ നിറഞ്ഞ സ്ഥലങ്ങളാണ് ഇതെല്ലാം.മാനുഷരെ ആശയകുഴപ്പത്തിലാക്കാന്‍ വെണ്ടിയുo,മനുഷ്യര്‍ എങ്ങനെയാണ് ഇതിനെ മനസിലാക്കുന്നത് എന്ന് പഠിക്കാന്‍ വേണ്ടിയുമാണ് അന്യഗ്രഹജീവികള്‍ ഈ കെട്ടിടങ്ങളും ,സ്മാരകങ്ങളും എല്ലാം നിര്‍മ്മിച്ചതെന്നും ഈ സിദ്ധാന്തത്തില്‍ പ്രതിപാതിച്ചിട്ടുണ്ട്.ചിലര്‍ വിശ്വസിക്കുന്നത് stonehenge പോലെയുള്ള സ്മാരകങ്ങളുടെ രഹസ്യം മനസ്സിലാക്കാന്‍ പറ്റിയാല്‍ അന്യഗ്രഹജീവികള്‍ നമ്മെ പരിഗണിക്കുകയും നമുക്ക് മുന്നില്‍ വരികയും ചെയ്യും എന്നാണ്.ഇത് ശാസ്ത്രലോകം അംഗീകരിക്കാത്ത ഒരു സിദ്ധാന്തം ആണെങ്കിലും ഇതില്‍ വിശ്വസിക്കുന്നവര്‍ ധാരാളം ഉണ്ട്.എന്തായാലും ശാസ്ത്രലോകം കാര്യമായിട്ട് അംഗീകരിച്ച മറ്റ് ഒരു ആശയം ഉണ്ട്.
പന്‍സ്പെര്‍മിയ തിയറി(panspermia theory)ഈ ആശയത്തില്‍ പ്രതിപാതിക്കുന്നത് ഭൂമിയിലെ ആദ്യജീവന്‍ വന്നത് സൗരയൂഥത്തിന് പുറത്ത് പ്രപഞ്ചത്തിലെ മറ്റ് ഏതോ കോണില്‍ നിന്നുമാണ്.അതായത് ഒന്നുകില്‍ പ്രപഞ്ചത്തില്‍ എവിടെയോ രൂപം കൊണ്ട ജീവന്‍ വെറും ഭാഗ്യം കാരണം തികച്ചും യാദ്രിചികമായി ഒരു ആസ്ട്രോയിട് വഴി ഭൂമിയില്‍ എത്തിയതായിരിക്കാം.അല്ലെങ്കില്‍ ഏതെങ്കിലും അന്യഗ്രഹജീവികള്‍ അവരുടെ പരീക്ഷണത്തിനും പഠനത്തിനും വേണ്ടി അവിടെയുള്ള ഒരു തരം സൂക്ഷമജീവിയെ ആസ്ട്രോയിട് വഴി വളരെ കൃത്യമായ ലക്ഷ്യബോധത്തോടെ കൂടി ഭൂമിയിലേക്ക് അയച്ചതായിരിക്കാo.ഫ്രാന്‍സിസ് ക്രിക്ക്,കാറല്‍ സാഗന്‍ തുടങ്ങി പ്രശസ്തരായ പല ശാസ്ത്രക്ന്ജരുo അംഗീകരിച്ച ഒരു സിദ്ധാന്തം ആണിത്.2015-ല്‍ വിചിത്രമായ ഒരു ആസ്ട്രോയിട് അവശിഷ്ടം കണ്ടുപിടിച്ചു.അതില്‍ ജീവന്‍റെ അംശം ഉണ്ടായിരുന്നു എന്നാണ് വിദഗ്തര്‍ പരിശോധിച്ച ശേഷം പറഞ്ഞത്.

എന്തായാലും നമ്മുടെ സൗരയൂഥത്തില്‍ തന്നെ മറ്റ് ഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടായിരുന്നു എന്ന് വാദിക്കുന്ന രണ്ട് ആശയങ്ങള്‍ ഉണ്ട്.ഒന്നാമതായി ചൊവ്വ ഗ്രഹം, ചൊവ്വ ഗ്രഹം പണ്ട് ഭൂമിയെപോലെ ആയിരുന്നുവെന്നു പഠനങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിച്ച ഒരു കാര്യമാണ്.അങ്ങനെയായിരുന്നു എങ്കില്‍ ചൊവ്വയില്‍ പണ്ട് ജീവന്‍ ഉണ്ടായിരിക്കും.എങ്കിലും പൂ൪ണമായും പരിണമിക്കാത്ത ജീവന്‍.കാലക്രമേണ ചൊവ്വ വാസയോഗ്യമല്ലാതാകുകയും ചൊവ്വഗ്രഹത്തില്‍ ആസ്ട്രോയിട് പോലുള്ള വലിയ ബഹിരാകാശ വസ്തുക്കള്‍ വന്നിടിക്കുകയും ചെയ്യതപ്പോള്‍ അവിടെ നിന്നും ചിതറിപ്പോയ പാറകഷ്ണങ്ങളില്‍ നിന്നും വന്നതായിരിക്കും ഭൂമിയിലെ ആദ്യ ജീവന്‍.രണ്ടാമതായി സൗരയൂഥത്തില്‍ പണ്ട് നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്ന 5-മത്തെ ഗ്രഹം phaeton എന്നാണ് ഈ ഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്.ഈ ഗ്രഹമാണ് പില്‍കാലത്ത് പൊട്ടിചിതറുകയും ആസ്ട്രോയിട് ബെല്‍റ്റിനു രൂപം കൊടുക്കുകയും ചെയ്യ്തതെന്നു കുറച്ചു ശാസ്ത്രക്ന്ജ൪ പറയുന്നു;പൊട്ടിചിതറുന്നതിനു മുന്‍പ് അവിടെ ജീവന്‍ ഉണ്ടായിരുന്നുവെന്നും അവിടെ നിന്നുമാണ് ഭൂമിയില്‍ ആദ്യ ജീവന്‍ വന്നതുമെന്നു൦ ചില ശാസ്ത്രക്ന്ജ൪ വാദിക്കുന്നു.ശാസ്തീയസാധ്യതകള്‍ ഉള്ള ആശയങ്ങള്‍ ആണെങ്കിലും ശാസ്ത്രലോകം പൂ൪ണമായിട്ടു അംഗീകരിക്കാത്ത ഒന്നാണ് ഈ രണ്ട് ആശയങ്ങളും.

എന്തായാലും പ്രപഞ്ചത്തില്‍ മറ്റ് എവിടെയോയുള്ള അന്യഗ്രഹജീവികളുടെ പരീക്ഷണവസ്തുവാണ് നമ്മള്‍ എങ്കില്‍ അത് നമ്മുക്ക് അപകടമാണ്.കാരണം ഇത് സത്യം ആണെങ്കില്‍ നമ്മള്‍ ലാബുകളില്‍ പരീക്ഷണത്തിനായിട്ടു എലികളെ ഉപയോഗിക്കുന്ന ലാകവത്തോടെ ആയിരിക്കും അന്യഗ്രഹജീവികള്‍ നമ്മളെ ഉപയോഗിക്കാന്‍ പോകുന്നത്.എന്നാല്‍ അവരുടെ ശരിക്കുമുള്ള ലക്‌ഷ്യം എന്താണെന്ന് മനസിലാകിയാല്‍ മാത്രമേ നമ്മള്‍ സുരക്ഷിതരാണോ ഇല്ലയോ എന്ന് തിരിച്ചറിയാന്‍ കഴിയു.ഇവിടെ ഒരുപാട് ചോദ്യങ്ങള്‍ നമുക്ക് മനസ്സില്‍ തോന്നും അന്യഗ്രഹജീവികള്‍ നമ്മെ ഭരികുമോ?പരിണാമത്തെക്കുറിച്ചു പഠിക്കാന്‍ വേണ്ടിയാണോ അവര്‍ ഈ പരീക്ഷണം ചെയ്യുന്നത്?ഇപ്പോള്‍ നമ്മള്‍ അറിയാതെ തന്നെ അവര്‍ നമ്മളെ നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണോ?അവര്‍ തുടങ്ങി വച്ച പരീക്ഷണം അവര്‍ തന്നെ അവസാനിക്കുമോ?ഒരു ദിവസം അവരുടെ പരീക്ഷണം പൂര്‍ത്തിയായി കഴിയുമ്പോള്‍ മനുഷ്യരുടെ അവസ്ഥ എന്തായിരിക്കും?ഇങ്ങനെ പല ചോദ്യങ്ങളും,സംശയങ്ങളും നമ്മുടെ മനസ്സില്‍ ഉണ്ടാകും.നിര്‍ഭാഗ്യവശാല്‍ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഒന്നുംഉടനെ നമുക്ക് കിട്ടാന്‍’ പോകുന്നില്ല.ഒരുപക്ഷെ നമ്മള്‍ അന്യഗ്രഹജീവികളുടെ പരീക്ഷണവസ്തു ആണെന്ന് തിരിച്ചറിയുന്ന ഒരു കാലം വന്നാല്‍ തീര്‍ച്ചയായും അതില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നെ മനുഷ്യര്‍ ശ്രമിക്കും.പക്ഷെ ഒരിക്കലും രക്ഷപ്പെടാന്‍ പറ്റില്ല എന്നതാണ് സത്യം.ഭാഗ്യവശാല്‍ ഇതെല്ലാം സാങ്കല്പിക സിദ്ധാന്തങ്ങള്‍ മാതമാണ്.അതുകൊണ്ട് നമ്മള്‍ പേടിക്കേണ്ട ഒരു ആവശ്യവും ഇല്ല.