EncyclopediaInsectsWild Life

ക്രൂയിസര്‍

മഴക്കാടുകളില്‍ മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് ക്രൂയിസര്‍. പശ്ചിമഘട്ടത്തിലാണ് ഇക്കൂട്ടര്‍ കൂടുതലായും കാണപ്പെടുന്നത്. എന്നാല്‍, മറ്റു ചില വനമേഖലകളിലും ഇവയുണ്ട്.

 മനോഹരമായ പൂമ്പാറ്റയാണ് ക്രൂയിസര്‍. താഴ്ന്ന്‍ പറക്കുന്ന ഇവയുടെ തവിട്ടുകലര്‍ന്ന ചുവപ്പു നിറത്തിലുള്ള ചിറകുകളുടെ മദ്ധ്യഭാഗം മനോഹരമായ ഓറഞ്ചും മഞ്ഞയുമാണ്. പിന്‍ചിറകിന്റെ താഴെഭാഗത്തായി മുനപോലെ ചെറിയ വാലുണ്ട്. പെണ്‍പൂമ്പാറ്റകള്‍ക്ക് പച്ച കലര്‍ന്ന മഞ്ഞനിറമാണ്‌.

 പാഷന്‍ഫ്രൂട്ട് തുടങ്ങിയ സസ്യങ്ങളാണിവ മുട്ടയിടുന്നത്. പുഴുക്കളുടെ ശരീരം ഒലിവ് പച്ചനിറമാണ്.