EncyclopediaTell Me Why

തണുത്ത ഇരുമ്പ്

ഒരു ഇരുമ്പു കസേരയിലും തടിക്കസേരയിലും തൊട്ടുനോക്കുക. ഇരുമ്പില്‍ തൊടുമ്പോള്‍ തണുപ്പനുഭവപ്പെടും, തടിയില്‍ തൊട്ടാല്‍ പ്രത്യേകിച്ച് വ്യത്യാസമൊന്നും തോന്നുന്നില്ല.

  ലോഹങ്ങളില്‍ തൊട്ടാല്‍ തന്നുപ്പു തോന്നുന്നത് അവ മറ്റു വസ്തുക്കളേക്കാള്‍ തണുത്തിരിക്കുന്നതു കൊണ്ടല്ല, ലോഹങ്ങള്‍ നല്ല ചാലകങ്ങളാണ്. അവ ചൂടിനെ വളരെ എളുപ്പത്തില്‍ കടത്തിവിടും. നമ്മുടെ ശരീരം ലോഹഭാഗങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് അവയിലേക്ക് ചൂട് പ്രവഹിക്കുന്നു.

  ശരീരത്തില്‍ നിന്ന് പെട്ടെന്ന് ചൂട് മാറുമ്പോള്‍ ആ ഭാഗം തണുത്തതായി അനുഭവപ്പെടും. ഇതാണ് തണുത്ത ലോഹം എന്ന തോന്നല്‍ ഉണ്ടാക്കുന്നത്.