പരമവീരചക്ര
സ്വന്തം ജീവനും മാതൃരാജ്യത്തോടുള്ള സ്നേഹവും ഒരു തുലാസിന്റെ രണ്ടു തട്ടില്‍ തൂക്കി നോക്കേണ്ടി വരിക,ഒടുവില്‍ തനിക്ക് ഈ ഭൂമിയില്‍ സ്വന്തമായുള്ള മറ്റെന്തിനെക്കാളും വലുതാണ് മാതൃരജ്യമെന്നു തിരിച്ചറിയുക,ജീവന്‍ പണയപ്പെടുത്തി മാതൃരാജ്യത്തിനായി പോരാടുക,ആ പോരാട്ടത്തില്‍ മിക്കവാറും ജീവന്‍ തന്നെ നഷ്ടപ്പെടുത്തുക….അങ്ങനെയുള്ള വീരന്മാര്‍ക്കാണ് രാജ്യം സൈനിക ബഹുമതികള്‍ നല്‍കുന്നത്. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ സൈനിക ബഹുമതിയാണ് പരമവീരചക്രം.
നമ്മുടെ രാജ്യത്തിന് വേണ്ടി പോരാടുകയും ജീവന്‍ വെടിയുകയും ചെയ്ത ആയിരക്കണക്കിനു പട്ടാളക്കാരുണ്ടാകും. അവരില്‍ ഏറ്റവും ധീരവും ത്യഗോജ്ജ്വലവുമായ പോരാട്ടം നടത്തിയവര്‍ക്കാണ് പരമവീരചക്രം നല്‍കുന്നത്. ബ്രിട്ടനിലെ വിക്ടോറിയ ക്രോസ്, അമേരിക്കയിലെ മെഡല്‍ ഒഫ് ഓണര്‍ , ഫ്രാന്‍സിലെ ലീജിയന്‍ ഓഫ് ഓണര്‍,റഷ്യയിലെ ക്രോസ് ഓഫ് സെന്റ് ജോര്‍ജ് തുടങ്ങിയ പരമോന്നത ധീരത അവാര്‍ഡുകള്‍ക്ക് തുല്യമാണ് പരമവീരചക്രം.
1950 ജനുവരി 26 ന് ഇന്ത്യ റിപ്പബ്ലിക്കയതിനോട് അനുബന്ധിച്ച് രാഷ്‌ട്രപതി രാജേന്ദ്ര പ്രസാദാണ് പരമവീരചക്രപുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇന്ത്യ സ്വതന്ത്രയായ 1947 ഓഗസ്റ്റ് 15 മുതലുള്ള മുന്‍കാല പ്രാബലയം പരമവീര ചക്രത്തിനുണ്ടായിരുന്നു. ശത്രുവിന്റെ നേരെ അസാമാന്യമായ ധീരത പ്രകടിപ്പിച്ചവര്‍ക്കാണ് അവാര്‍ഡിന് അര്‍ഹത. ഏറ്റുമുട്ടല്‍ കരയിലോ വെള്ളത്തിലോ ആകാശത്തോ വച്ചാകാം. മരണാനന്തര ബഹുമതിയായും പരവീരചക്രം ലഭിക്കും. പരവീരചക്രം ലഭിക്കുന്ന വ്യക്തി ഒന്നില്‍ കൂടുതല്‍ അവസരങ്ങളില്‍ അവാര്‍ഡിന് അര്‍ഹമായ വിധം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ മെഡലിനോപ്പമുല്ല റിബണില്‍ ഓരോ ബാര്‍ ആയി അത് രേഖപ്പെടുത്തും. കര,നാവിക,വ്യോമ സേനകളിലെ ഏതു റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും പരവീര ചക്ര നല്‍കാം. റിസര്‍വ് ഫോഴ്സ്.റെറിട്ടോറിയാല്‍ ആര്‍മി തുടങ്ങിയ എല്ലാ സായുധസേനാവിഭാഗങ്ങളിലും പെട്ടവര്‍ക്ക് അവാര്‍ഡിന് അര്‍ഹതയുണ്ട്. സേനാവിഭാഗങ്ങളുമായി ബന്ധപ്പെട്ട ആശുപത്രികളിലെ നഴ്സുമാര്‍ക്കും മറ്റും സ്ത്രി പുരുഷ വ്യത്യാസമില്ലാതെ അവാര്‍ഡിന് അര്‍ഹതയുണ്ട്.
മെഡലിലെ ഓരോ ബാറിനും 1500 രൂപ വീതം മാസം തോറും പെന്‍ഷന്‍ ലഭിക്കും. ഇതുവരെ 21 പേര്‍ക്കാണ് പരമവീരചക്രം ലഭിച്ചിട്ടുള്ളത്. ഇതില്‍ 14 പേര്ക്ക് മരണാനന്തര ബഹുമതിയായാണ് അവാര്‍ഡ് നല്‍കിയത്.
ഇന്ത്യന്‍ സേനയിലെ ഉദ്യോഗസ്ഥരനായിരുന്ന വിക്രം ഖനോല്‍കാറിന്റെ ഭാര്യ സാവിത്രി ഖനോല്‍കര്‍ ആണ് പരമവീരചക്രം രൂപകല്‍പ്പന ചെയ്തത്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ നിര്‍ദ്ദേശമനുസരിച്ച് ബ്രിട്ടീഷുകാരുടെ വിക്ടോറിയ ക്രോസ്സിനു സമാനമായ ഒരു ഇന്ത്യന്‍ സൈനികപുരസ്കാരത്തിന്റെ ചുമതല ഏറ്റെടുത്തത് മേജര്‍ ജനറല്‍ ഹീരാലാല്‍ അതിലായിരുന്നു. അദ്ദേഹത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് സാവിത്രി ഖാനോല്‍കര്‍ മെഡല്‍ രൂപകല്‍പ്പന ചെയ്തത്.
വൃത്താകൃതിയിലാണ് പരവീരചക്രം. മെഡലിന് നടുവില്‍ അശോകചക്രവും അശോകചക്രത്തിന് നാലു വശത്തും വജ്രായുധത്തിന്റെ രൂപവും ഉണ്ട്. മറു വശത്ത് താമരപൂവിന്റെ ചിത്രത്തിന് ഇരുവശത്തുമായി പരമവീര്‍ചക്ര എന്ന് ഹിന്ദിയിലും ഇന്ഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കുന്നു. 1.375 ഇഞ്ചാണ് മെഡലിന്റെ വ്യാസം.
മെഡലിനോപ്പമുള്ള റിബണ്‍ പര്‍പ്പിള്‍ നിറത്തില്‍ ഉള്ളതാണ്.റിബണിന്റെ നീളം 1.3 ഇഞ്ച്.
ആദ്യമായി പരമവീരചക്രം ലഭിച്ചത് സാവിത്രി ഖാനോല്‍ക്കാരിന്റെ മരുമകനായ മേജര്‍ സോമനാഥ് ശര്മയ്ക്കയിരുന്നു എന്നത് മെഡലിന്റെ ചരിത്രത്തിലെ വലിയൊരു ആകസ്മികതയാണ്.