EncyclopediaMysteryScienceSpace

ഭൂമിയിലെ ഓക്സിജന്‍ 2x ആയാല്‍

നമ്മള്‍ ഒരു ദിവസം ശരാശരി 23000 തവണ ശ്വസിക്കും.നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് അത്രയും ഓക്സിജന്‍ ആവശ്യമാണ്.നമ്മുടെ അതിജീവനത്തിന്‍റെ ഏറ്റവുo പ്രധാനപ്പെട്ട ഘടകമാണ് ഓക്സിജന്‍.വെള്ളവുo,ആഹാരവും ഇല്ലെങ്കില്‍ പോലും ദിവസങ്ങളോളം നമുക്ക് ജീവിക്കാന്‍ പറ്റും.പക്ഷെ ഓക്സിജന്‍ ഇല്ലാതെ ഏതാനും ചില മിനിറ്റുകളോളം മാത്രമെ അതിജീവിക്കാന്‍ കഴിയു.അന്തരീക്ഷത്തില്‍ ഉള്ള ഒരു ചെറിയ ശതമാനം ഓക്സിജന്‍ മാത്രമാണ് നമ്മള്‍ ശ്വസിക്കുന്നത്.എന്നാല്‍ ഈ ഓക്സിജന്റെ അളവ് ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ഇരട്ടി ആയാല്‍ എന്ത് സംഭവിക്കും??

ഇപ്പോള്‍ നമ്മുടെ അന്തരീക്ഷത്തില്‍ 20%ഓക്സിജന്‍ ഉണ്ട്.ബാക്കി 78%നൈട്രജനും,2%മറ്റ് വാതകങ്ങളും.ആഹാരവും,വെള്ളവും മാത്രമല്ല ഒക്സിജനില്‍ നിന്നും നമുക്ക് നമ്മുടെ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നുണ്ട്.ഓക്സിജന്‍ ഇല്ലാതെ നമ്മുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല.കാരണം ഓക്സിജന്‍ ഇല്ലാതെ നമ്മള്‍ ജീവിച്ചിരിക്കില്ല.മനുഷ്യര്‍ക്ക് മാത്രമല്ല ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ ആവശ്യമായ അത്യാവശ്യ ഘടകമാണ് ഓക്സിജന്‍.എന്നാല്‍ ഈ ഓക്സിജന്റെ അളവ് ഇരട്ടിയായാല്‍ എന്ത് സംഭവിക്കും??ആദ്യം ശ്രദ്ധിക്കുക വലിപ്പം വച്ച പ്രാണികളെ ആയിരിക്കും ശരീരത്തില്‍ ഉള്ള ട്യൂബ് പോലത്തെ ചെറിയ ദ്വാരങ്ങളിലൂടെയാണ് പ്രാണികള്‍ ഓക്സിജന്‍ ഉള്ളിലേക്ക് എടുക്കുന്നത്.ഈ സുഷിരങ്ങളെ ട്രാകിയ എന്ന് പറയുന്നു.ഈ ട്യൂബുകളിലൂടെ കൂടുതല്‍ അളവില്‍ ഓക്സിജന്‍ ഉള്ളിലേക്ക് പോയാല്‍ ചിലന്തികളും,പാറ്റകളും പോലുള്ള പ്രാണികള്‍ എല്ലാം കൂടുതല്‍ വലിപ്പം വയ്ക്കും.ഏകദേശം30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയുടെ അന്തരീകഷത്തില്‍ 30% ഓക്സിജന്‍ ഉണ്ടായിരുന്നു.അന്ന് പ്രാണികളില്‍ ഭൂരി ഭാഗവും വളരെ വലിപ്പമുള്ളതായിരുന്നു.കുഞ്ഞു തുമ്പികള്‍ക്ക് അന്ന് വലിയ പരുന്തുകളുടെ അത്ര വലിപ്പമുണ്ടായിരുന്നു.ചിലന്തികള്‍ക്ക് ചെറിയ പക്ഷികളുടെ വലിപ്പവും.ഇപ്പോള്‍ ഓക്സിജന്റെ അളവ് ഇരട്ടിയായാല്‍ 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന അളവിനേക്കാള്‍ കൂടുതല്‍ ആകും.അതായത് 40%.അങ്ങനെയെങ്കില്‍ ഇത്തരം പ്രാണികള്‍ പണ്ടത്തതിനേക്കാള്‍ കൂടുതല്‍ വലിപ്പം വയ്ക്കും.പക്ഷെ പ്രാണികള്‍ മാത്രമല്ല മനുഷ്യര്‍ക്കും കുറച്ച് ഗുണങ്ങള്‍ ഉണ്ട്.

ഓക്സിജന്‍ കൂ’ടുതല്‍ എടുക്കുന്നതിനു അനുസരിച്ച് നമുക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കും.അപ്പോള്‍ കൂടുതല്‍ നേരം ജോലി ചെയ്യാനും പെട്ടന്ന് ക്ഷീണം മാറാനും പറ്റും.അതുപോലെ തന്നെ നമ്മള്‍ കൂടുതല്‍ ഉണര്‍ന്നിരിക്കും.കാരണം കൂടുതല്‍ ഓക്സിജന്‍ ഉള്ളിലേക്ക് എടുക്കുമ്പോള്‍ രക്ത ചംക്രമണവും,ഊർജ്ജ ചംക്രമണവും വര്‍ധിക്കും.അപ്പോള്‍ നമ്മുടെ ആരോഗ്യവും മെച്ചപ്പെടും.ഇതു കൂടാതെ നമ്മുടെ ശരീരത്തില്‍ ന്യൂട്രോഫില്‍സ് എന്ന കോശങ്ങള്‍ കൂടുതല്‍ ഉത്പാദിക്കപ്പെടും.രോഗപ്രതിരോധത്തിന് സഹായിക്കുന്ന ഒരു തരം കോശങ്ങളാണ് ന്യൂട്രോഫില്‍സ്.അത് നമ്മളെ അസുഖങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കും.

ഒരുപാട് യുഗങ്ങള്‍ കഴിയുമ്പോള്‍ മനുഷ്യശരീരങ്ങള്‍ വലിയ രീതിയില്‍ പരിണമിക്കും.ഏറ്റവും കുറഞ്ഞത് 2മീറ്റര്‍ ഉയരം എങ്കിലും എല്ലാര്‍ക്കും ഉണ്ടായിരിക്കും.വെറും 10%ഊര്‍ജ്ജം മാത്രമായിരിക്കും ആഹാരത്തില്‍ നിന്നും വെള്ളത്തില്‍ നിന്നും എടുക്കുന്നത്.ബാക്കി 90%ഓക്സിജനില്‍ നിന്ന് ലഭിക്കും.ചുരുക്കി പറഞ്ഞാല്‍ ഒരു ചെറിയ രീതിയിലുള്ള അമാനുഷിക ശക്തി ലഭിക്കുന്നത് പോലെ.പക്ഷേ നിര്ഭാഗ്യവശാല്‍ ഒരുപാട് നാളത്തേക്ക് ഒന്നും നമ്മുക്ക് ഈ ഗുണങ്ങള്‍ ആസ്വദിക്കാന്‍ ആകില്ല.കാരണം കൂടുതല്‍ അളവ് ഓക്സിജന്‍ നമ്മുടെ ശരീരത്തിനു ഉള്ളില്‍ എത്തിയാല്‍ അത് വലിയ രീതിയില്‍ ഉള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും.അപ്പോള്‍ oxygen toxicity എന്ന അവസ്ഥ മനുഷ്യശരീരത്തില്‍ ഉണ്ടാകും.സാധാരണ ലഭിക്കുന്നതില്‍ കൂടുതല്‍ അളവില്‍ ഓക്സിജന്‍ എത്തുമ്പോള്‍ ആണ് oxygen toxicity ഉണ്ടാകുന്നത്.ആഴകടലില്‍ പോകുന്ന മുങ്ങല്‍വിദഗ്തര്‍ക്ക് നിരന്തരം അനുഭവപ്പെടുന്ന ഒന്നാണിത്.ഒരുപാട് കാലത്തേക്ക് oxygen toxicity അനുഭവിച്ചാല്‍ അത് ശ്വാസകോശത്തെ ബാധിക്കുകയും കണ്ണുകള്‍ക്ക് കാഴ്ചശക്തി കുറയുകയും ചെയ്യും.അതുപോലെതന്നെ ഓക്സിജന്റെ അളവ് കൂടുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ഫ്രീ റാഡികില്‍സ് കൂടുതല്‍ ഉണ്ടാവുന്നു.ഓക്സിജന്‍ കണികകള്‍പിരിഞ്ഞു രണ്ടും വെവേറെ ആറ്റങ്ങള്‍ ആകുന്നതിനെയാണ് ഫ്രീ റാഡിക്കില്‍സ് എന്ന് പറയുന്നത്.ഇത്തരം കണികകള്‍ ശരീരത്തിലെ മറ്റ് കോശങ്ങളെയും ഡി.എന്‍.എ യും വലിയ രീതിയില്‍ ബാധിക്കും.അപ്പോള്‍ മനുഷ്യന്‍റെ ശരാശരി’ ആയുസ്സ് വെറും 30വര്‍ഷങ്ങള്‍ മാത്രം ആയിരിക്കും.

ആസ്ട്രോണിറ്റുകള്‍ ബഹിരാകാശത്തു പോകുമ്പോള്‍ ഏകദേശം 100%ശുദ്ധമായ ഓക്സിജനാണ് ശ്വസിക്കുന്നത്.പക്ഷേ അത് സ്പേസ് സ്യൂട്ടുകളുടെ സഹായത്തോടെ മാത്രമാണ്.അതുകൊണ്ട് അവര്‍ക്ക് വേറെ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ല.
തീ കത്താന്‍’ ആവശ്യമായ പ്രധാന ഘടകമാണല്ലോ ഓക്സിജന്‍.അപ്പോള്‍ ഓക്സിജന്‍റെ അളവ് ഇരട്ടി ആയാലോ?സാധാരണ ഗതിയില്‍ തീ കത്താത്ത വസ്തുക്കളില്‍ പോലും തീ പടര്‍ന്നു പിടിക്കും.അതായത് പച്ചിലകളെ പോലും നമ്മുക്ക് നിഷ്പ്രയാസം കത്തിക്കാന്‍ ആകും.അതുകൊണ്ട് തീ വളരെ സുക്ഷിച്ച് ഉപയോഗിച്ചില്ലാ എങ്കില്‍ വലിയ രീതിയില്‍ ഉള്ള തീപിടുത്തം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഓക്സിജന്‍റെ വര്‍ധനവ് കാരണം അന്തരീക്ഷത്തിന്റെ കട്ടിയും സമ്മര്‍ദ്ദവും കൂടും.അനന്തരഫലമായി ആഗോളതാപനം വര്‍ധിക്കും.അപ്പോള്‍ എല്ലാവരും airconditiner പോലുള്ള ഉപകരണങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങും.ആഗോള താപനത്തിന് കാരണമായ വാതകങ്ങളാണ് ഇത്തരം വസ്തുക്കള്‍ പുറത്തു വിടുന്നത്.അപ്പോള്‍ ആഗോളതാപനം പിന്നെയും വര്‍ധിക്കും.

ഓക്സിടെഷന്‍ എന്ന’ പ്രക്രിയ വളരെ വേഗത്തില്‍ നടക്കും അപ്പോള്‍ ലോഹനിര്‍മ്മിതമായ വസ്തുക്കള്‍ പെട്ടന്നു തുരുമ്പടിച്ചു നശിച്ചു പോകും.അതുപോലതന്നെ പഴവര്‍ഗങ്ങള്‍ പെട്ടന്ന് കേടാവാന്‍ തുടങ്ങും.
വെള്ളത്തില്‍ ജീവിക്കുന്ന മൃഗങ്ങള്‍ക്ക് ഓക്സിജന്‍റെ വര്‍ധനവ് വലിയ അനുഗ്രഹമായിരിക്കും.കാരണം വെള്ളത്തില്‍ ഉള്ള disolved ഓക്സിജന്‍ അവക്ക് ജീവിക്കാന്‍ വേണ്ട അത്യാവശ്യ കാര്യമാണ്.
എവറസ്റ്റ്കൊടുമുടി കയറാന്‍ പോകുന്നവര്‍ക്ക് പണ്ടത്തതിനേക്കാള്‍ വളരെ എളുപ്പത്തില്‍ കയറാന്‍ പറ്റും.സാധാരണ ഗതിയില്‍ അവിടെ മലമുകളില്‍ എത്തിയാല്‍ അവിടെ ഓക്സിജന്‍ കുറവായിരിക്കും അതുപോലെതന്നെ കഠിമനായ തണുപ്പും.ഓക്സിജന്റെ അളവ് ഇരട്ടിയാകുമ്പോള്‍ ഈ രണ്ട് പ്രശ്നങ്ങളും കുറയും.
ഓക്സിജന്റെ വര്‍ധനവ് ചെടികള്‍ക്കും വലിയ ദോശമാണ്.കാരണം കാര്‍ബണ്‍ഡയോക്‌സയിഡു ആണ് ചെടികള്‍ ഉപയോഗിക്കുന്നത്.അതുകൊണ്ട് തന്നെ 25% ചെടികള്,മരങ്ങളും നശിക്കും.അതായത് കാര്‍ബണ്‍ഡയോക്‌സയിഡു കൂടുതല്‍ ആവശ്യമുള്ള ചെടികള്‍.

ഓക്സിജന്റെ കൂടുമ്പോള്‍ അന്തരീക്ഷത്തിലെ സമ്മര്‍ദ്ദവും കൂടുതല്‍ ആയതിനാല്‍ പക്ഷികള്‍ക്ക് കൂടുതല്‍ ഉയരത്തില്‍ കൂടുതല്‍ ദൂരത്തില്‍ പറക്കാന്‍ കഴിയും.
ഓക്സിജന്റെ അളവ് ഇരട്ടിയായാല്‍ ഒരുപാട് ഗുണങ്ങള്‍ ഉണ്ടെങ്കിലും അതിനേക്കാള്‍ കൂടുതല്‍ ദോഷങ്ങള്‍ ആണ് ഉണ്ടാകുന്നത്.എന്തായാലും നമ്മള്‍ ഭാഗ്യവാനമാരാണ് നമ്മുക്ക് ജീവിക്കാന്‍ വേണ്ട ഉത്തമമായ അളവില്‍ ആണ് നമ്മുടെ അന്തരീക്ഷത്തില്‍ ഓക്സിജന്റെ’ അളവ് ഉള്ളത്.