EncyclopediaMysteryScienceSpace

സൗരയൂഥത്തിലെ കുള്ളന്‍ ഗ്രഹങ്ങള്‍

ആയിരകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബഹിരാകാശഗവേഷകര്‍ ആകാശത്തേക്ക് നോക്കിയപ്പോള്‍ നക്ഷത്രങ്ങള്‍ എന്ന് അവര്‍ കരുതിയിരുന്ന ചില ബഹിരാകാശ വസ്തുക്കള്‍ വളരെ വിചിതമായ രീതിയില്‍ ആണ് ചലിക്കുന്നത് എന്ന് അവര്‍ക്ക് തോന്നി.അപ്പോഴാണ് അവയൊന്നും നക്ഷത്രങ്ങള്‍ അല്ല എന്നും അവ സ്ഥിതി ചെയ്യുന്നത് മറ്റ്‌ നക്ഷത്രങ്ങളെ അപേക്ഷിച്ചു വളരെ അടുത്താണെന്നും അവര്‍ക്ക് മനസിലായത്.അങ്ങനെ അവര്‍ അതിനെ ഗ്രഹങ്ങള്‍ എന്ന് വിളിച്ചു.ബുധന്‍,ശുക്രന്‍,ചൊവ്വ,വ്യാഴം,ശനി എന്നീ അഞ്ച് ഗ്രഹങ്ങള്‍ ആണ് പുരാതനകലത്തുള്ള ജ്യോതിശാസ്ത്രക്ജ്ജര്‍ കണ്ടുപിടിച്ചത്.കാലം കഴിയുന്നതിനു അനുസരിച്ച് ജ്യോതിശാസ്ത്രക്ജ്ജര്‍മാര്‍ കൂടുതല്‍ മെച്ചപ്പെട്ട ദൂരദര്‍ശിനികള്‍ ഉപയോഗിക്കാന്‍ തുടങ്ങി.അങ്ങനെ വീണ്ടും മൂന്നു ഗ്രഹങ്ങള്‍ കൂടി കണ്ടുപിടിച്ചു.യുറാനസ്,നെപ്ട്ട്യൂന്‍,പ്ലൂട്ടോ 1930 ല്‍ ആണ് പ്ലൂട്ടോയെ കണ്ടുപിടിക്കുന്നത്.അതിനു ശേഷം പ്ലൂട്ടോയെ കൂടുതല്‍ നിരീക്ഷിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്ലൂട്ടോയുടെ ഭ്രമണപഥബൂത്തില്‍ പ്ലൂട്ടോ മാത്രമല്ല വേറെയും ബഹിരാകാശ വസ്തുക്കള്‍ ഉണ്ടെന്ന് മനസിലായത്.ഏകദേശം പ്ലൂട്ടോയുടെ അത്ര വലിപ്പമുള്ള പല വസ്തുക്കളും പ്ലൂട്ടോയുടെ അടുത്തു’ തന്നെ ഉണ്ടായിരുന്നു.എന്തായാലും ഈ ബഹിരാകാശ വസ്തുക്കള്‍ എല്ലാം ഗ്രഹങ്ങള്‍ ആയിരിക്കില്ല.അപ്പോള്‍ പിന്നെ അവയെല്ലാം എന്താണ്?2006-ല്‍ അന്താരാഷ്ട്ര ജ്യോതിശാസ്ത്രം യൂണിയൻ ഇത്തരം ബഹിരാകാശ വസ്തുക്കളെ പുതിയ ഒരു വിഭാഗമായിട്ടു തരംതിരിച്ചു.ശേഷം ഈ വിഭാഗത്തിനു അവര്‍ ഒരു പേരും നല്‍കി.കുള്ളന്‍ഗ്രഹങ്ങള്‍(dwarfplanet).
എന്താണ് കുള്ളന്‍ഗ്രഹം ?ഒരു വസ്തുവിനെ കുള്ളന്‍ഗ്രഹം എന്ന് പറയണമെങ്കില്‍ അതിനു രണ്ട് നിബന്ധനകള്‍ ഉണ്ട്.ഒന്നാമാത്തെത് ആ വസ്തു സൂര്യനു ചുറ്റുമായിരിക്കും വലം വയ്ക്കേണ്ടത്.രണ്ടാമത്തേത് അതിനു ഒരു ഗോളാകൃതി ഉണ്ടായിരിക്കണം.കൃത്യമായ ഗോളാകൃതി അല്ലെങ്കിലും ഏകദേശം ഗോളാകൃതി ആയിരുന്നാലും മതി.ഇനി ഒരു ബഹിരാകാശ വസ്തുവിനെ ഗ്രഹമായിട്ട് പരിഗണിക്കണമെങ്കില്‍ അതിനു നേരത്തെ പറഞ്ഞ രണ്ട് നിബന്ധനകളില്‍ കൂടാതെ മൂന്നാമത് ഒരു നിബന്ധന കൂടി ഉണ്ട്.എന്താണെന്നാല്‍ അവയുടെ ഭ്രമണപഥത്തില്‍ മറ്റ് ഒരു വസ്തുക്കളും ഉണ്ടായിരിക്കാന്‍ പാടില്ല.പ്രധാനമായും ഈ ഒരു നിബന്ധനയാണ് ഗ്രഹങ്ങളെ കുള്ളഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്.നമ്മുടെ സൗരയൂഥത്തില്‍ ഔദ്യോഗികമായിട്ട് സ്ഥിതീകരിച്ച അഞ്ച് കുള്ളഗ്രഹങ്ങള്‍ ഉണ്ട്.സീറിസ്,പ്ലൂട്ടോ,ഹൗമയ,മേക്ക്മേക്ക്,എറിസ്,ഇതില്‍ ആദ്യമായി കണ്ടുപിടിച്ചത് സിറിസിനെയാണ് Giuseppe piazzi എന്ന ഇറ്റാലിയന്‍ ജ്യോതിശാസ്ത്രക്ജ്ജന്‍ ആണ് 1801-ല്‍ ഇതിനെ കണ്ടുപിടിച്ചത്.ചൊവ്വയുടേയും വ്യാഴത്തിന്റെയും ഇടയിലുള്ള ആസ്ട്രോയിഡു ബെല്‍റ്റില്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത്.ഭൂമിയില്‍ നിന്നും ഏറ്റവും അടുത്ത കുള്ളന്‍ഗ്രഹം ഇതാണ്.അതുകൊണ്ടാണ് ഇതിനെ 1800 കളിലുള്ള ദൂരദര്‍ശിനി ഉപയോഗിച്ച് പോലും കണ്ടുപിടിക്കാന്‍ കഴിഞ്ഞത്.

ഏകദേശം 40 കോടി കിലോമീറ്ററിന് അപ്പുറത്താണ് സിറീസിസ് സ്ഥിതി ചെയ്യുന്നത്.952 കിലോമീറ്റര്‍ വ്യാസമുള്ള സിറീസിന് നമ്മുടെ ചന്ദ്രന്‍റെ കാല്‍ഭാഗം വലിപ്പമുണ്ട്. ആസ്ട്രോയിഡു ബെല്‍റ്റില്‍ ഉള്ള ഒരേയൊരു കുള്ളന്‍ഗ്രഹം ഇതുമാത്രമാണ്.സിറീസിനെ കണ്ടുപിടിച്ച സമയത്ത് അതിനെ സൗരയൂഥത്തിലെ അഞ്ചാമത്തെ ഗ്രഹമായിട്ടാണ് കരുതിയിരുന്നത്.എന്നാല്‍ അതിനുശേഷം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സിറിസിന്റെ അടുത്ത് വേറെയും ബഹിരാകാശ വസ്തുക്കളെ കണ്ടുപിടിച്ചു അങ്ങനെ സിറീസിന്റെ ഭ്രമണപഥത്തില്‍ ധാരാളം വസ്തുക്കള്‍ ഉണ്ടെന്ന് മനസിലായപ്പോള്‍ വില്യം ഹെർഷൽ(wiliam herschel)എന്ന ബ്രിട്ടീഷ് ജ്യോതിശാസ്ത്രകജ്ജന്‍ അവയെ പുതിയ ഒരു തരം ബഹിരാകാശ വസ്തുക്കള്‍ ആയിട്ട് പരിഗണിക്കുകയും അവയ്ക്ക് ഛിന്നഗ്രഹങ്ങൾ(asteroids)എന്ന് പേര് നല്‍കുകയും ചെയ്യ്തു.നക്ഷതങ്ങളെ പോലെ എന്ന് അര്‍ത്ഥമുള്ള ഏതൊ ഒരു ഗ്രീക്ക് പദത്തില്‍ നിന്നുമാണ് asteroids എന്ന പേര് വന്നത്.സിറീസിനെ കണ്ടുപിടിച്ചതിനു ശേഷമാണ് ചൊവ്വയുടേയും വ്യാഴത്തിന്റെയും ഇടയില്‍ ആസ്ട്രോയിഡു ബെല്‍റ്റ് ഉണ്ടെന്ന് കാര്യം ജ്യോതിശാസ്ത്രക്ജ്ജ്ര്‍ക്ക് മനസ്സിലായത്.2006-ല്‍ അന്താരാഷ്ട്ര ജ്യോതിശാസ്ത്രം യൂണിയൻ കുള്ളന്‍ഗ്രഹം എന്ന പുതിയ വിഭാഗം കൊണ്ട് വന്നപ്പോഴാണ് സിറീസിനെ ഒരു കുള്ളന്‍ഗ്രഹം ആയിട്ട് സ്ഥിതീകരിച്ചത്.ആസ്ട്രോയിഡു ബെല്‍റ്റില്‍ ഉള്ള ഏറ്റവും വലിയ വസ്തു സിറീസാണ്.ഏറ്റവും വലുതെന്നു മാത്രമല്ല ആസ്ട്രോയിഡു ബെല്‍റ്റിന്‍റെ 25 ശതമാനവും മാസും അടങ്ങിയിരിക്കുനത് ഇതിലാണ്.അതിന്‍റെ സ്വന്തം അച്ചുതണ്ടില്‍ കറങ്ങാന്‍ അതിനു 9 മണിക്കൂറും,സൂര്യനു ചുറ്റും ഒരു തവണ പൂര്ണ്ണമായും വലം വയ്ക്കാന്‍ 4ദശാംശം 6വര്‍ഷങ്ങളും സമയം വേണം.സിറീസിനു ഉപഗ്രഹങ്ങള്‍ ഒന്നും ഇല്ല.പക്ഷെ അതിനു ജലാംശം അടങ്ങിയ വളരെ ചെറിയ ഒരു അന്തരീക്ഷം ഉണ്ട്.ഇതുവരെ ഔദ്യോഗികമായിട്ട് സ്തിതീകരിച്ച അഞ്ച് കുള്ളന്‍ഗ്രഹങ്ങളില്‍ വച്ച് ഏറ്റവും ചെറുതാണ് സിറീസ്.2015-ല്‍ നാസയുടെ ഡൌണ്‍ എന്ന സ്പേസ്ക്രാഫ്റ്റ് സിറീസിനു ചുറ്റും വലം വയ്ക്കുകയും സിറീസിന്റെ ധാരാളം ചിത്രങ്ങള്‍ എടുത്ത് നാസക്ക് അയച്ചുകൊടുക്കുകയും ചെയ്യ്തു.

രണ്ടാമത്തെ കുള്ളന്‍ഗ്രഹം പ്ലൂട്ടോ.സൗരയൂഥത്തിലെ ഏറ്റവും വലിയ കുള്ളന്‍ഗ്രഹം പ്ലൂട്ടോ ആണ്.1930-ല്‍ ഇതിനെ കണ്ടുപിടിച്ചപ്പോള്‍ സൗരയൂഥത്തിലെ ഒന്‍പതാമത്തെ ഗ്രഹം ആയിട്ടാണ് ഇതിനെ കണക്കാകിയത്.ശേഷം 2006-ല്‍ ആണ് ഇതിനെ കുള്ളന്‍ഗ്രഹം ആയിട്ട് സ്ഥിതീകരിച്ചത്.2390 കിലോമീറ്റര്‍ വ്യാസമുണ്ട്‌ പ്ലൂട്ടോക്ക് താരതമ്യേന നമ്മുടെ ചന്ദ്രന്‍റെ 70 ശതമാനം വലിപ്പം.മഞ്ഞുപാളികള്‍ നിറഞ്ഞ ഒരു ഉപരിതലo ആണ് ഇതിനുള്ളത്.6 ദിവസം കൊണ്ടാണ് പ്ലൂട്ടോ സ്വന്തം അച്ചുതണ്ടില്‍ ഒരു തവണ കറങ്ങുന്നത്.അതേ സമയം സൂര്യനു ചുറ്റും ഒരു തവണ വലം വയ്ക്കുന്നത് 248 വര്‍ഷങ്ങള്‍ കൊണ്ടാണ്.കാരണം നെപ്ട്ട്യൂണിനു അപ്പുറത്തുള്ള കൈപ്പര്‍ ബെല്‍റ്റില്‍ ആണ് പ്ലൂട്ടോ സ്ഥിതി ചെയ്യുന്നത്.സൂര്യനില്‍ നിന്നും 39 ആസ്ട്രോമണിക്കല്‍ യൂണിറ്റിനുo അപ്പുറത്ത്.എന്ന് വച്ചാല്‍ ഏകദേശം 583 കോടി കിലോമീറ്ററുകള്‍ക്ക് അകലെ.പ്ലൂട്ടോയുടെ അന്തരീക്ഷം തീരെ കട്ടികുറഞ്ഞതാണ്.മീഥെയ്ന്‍,കാര്‍ബണ്‍ മോണോക്സൈഡ്,നൈട്രജന്‍ എന്നീ വാതകങ്ങള്‍ നിറഞ്ഞതാണ് പ്ലൂട്ടോയുടെ അന്തരീക്ഷം.പ്ലൂട്ടോക്ക് അഞ്ച് ഉപഗ്രഹങ്ങള്‍ ഉണ്ട്.ചാരോണ്‍,സടിക്സ്,ഹൈഡ്ര,കെര്‍ബറോ,നിക്സ്,ഇതില്‍ ചാരോണ്‍ ആണ് ഏറ്റവും വലുത്.ഇതിന് 1212 കിലോമീറ്റര്‍ വ്യാസമുണ്ട്.മാതമല്ല ഇതിനും ഒരു ഗോളാകൃതി ആണ്.അതുകൊണ്ട് തന്നെ ഇതിനെ ബൈനറി ദ്വാര്ഫ് പ്ലാനെറ്റ് എന്നും ചിലര്‍ പറയാറുണ്ട്.എന്ന് വച്ചാല്‍ ഇരട്ട കുള്ളന്‍ഗ്രഹങ്ങള്‍.2015ല്‍ നാസയുടെ ന്യൂമറയ്സൂന്‍ സ്പേസ്ക്രാഫ്റ്റ് പ്ലൂട്ടോയുടെ അടുത്തുകൂടെ പോയപ്പോള്‍ ധാരാളം ചിത്രങ്ങള്‍ എടുത്ത് നാസക്ക് അയച്ച് കൊടുത്തിരുന്നു.അങ്ങനെ പ്ലൂട്ടോയെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റി.പ്ലൂട്ടോയുടെ മൂന്നില്‍ ഒരു ഭാഗവും വെള്ളമാണ്.ഭൂമിയില്‍ ഉള്ള മുഴുവന്‍ ജലത്തിന്‍റെ മൂന്നിരട്ടി ജലമെങ്കിലും പ്ലൂട്ടോയില്‍ ഉണ്ടായിരിക്കും.


മൂന്നാമാത്തെ കുള്ളന്‍ഗ്രഹം ഹൗമയ 2004ഡിസംബര്‍ 28 നാണ് ഈ കുള്ളന്‍ഗ്രഹത്തിനെ കണ്ടുപിടിച്ചത്.മറ്റ് കുള്ളന്‍ഗ്രഹങ്ങളെ അപേക്ഷിച്ച് ഇതിന്‍റെ രൂപം oblong ആകൃതിയാണ്.അതായത് കൂര്‍ത്ത വശങ്ങള്‍ ഉള്ള ആകൃതി.ഗോളാകൃതി അല്ലാത്ത ഒരേയൊരു കുള്ളന്‍ഗ്രഹം ഇതാണ്.ഹൗമയയുടെ ഉപരിതലത്തില്‍ മഞ്ഞിന്‍റെ രൂപത്തില്‍ ജലാംശം ഉണ്ട്.സ്വന്തം അച്ചുതണ്ടില്‍ ഏറ്റവും വേഗതയില്‍ കറങ്ങുന്ന സൗരയൂഥത്തിലെ ഏതാനും ചില വസ്തുക്കളില്‍ ഒന്നാണ് ഹൗമയ.വെറും 4മണിക്കൂറുകള്‍ കൊണ്ട് ഒരു തവണ കറങ്ങും.അതേ സമയം സൂര്യനു ചുറ്റും ഒരു തവണ വലം വയ്ക്കാന്‍ 285 വര്‍ഷങ്ങള്‍ വേണം.കൈപ്പര്‍ ബെല്‍റ്റില്‍ തന്നെയാണ് ഇതിന്റെയും സ്ഥാനം.സൂര്യനില്‍ നിന്നും 43ആസ്ട്രോമണിക്കല്‍ യൂണിറ്റിനുo ദൂരത്തില്‍ ആണ് ഹൗമയ സ്ഥിതി ചെയ്യുന്നത്.എന്നുവച്ചാല്‍ 645 കോടി കിലോമീറ്ററുകള്‍ക്കും അപ്പുറത്ത്.ഇതിന്‍റെ വ്യാസം 1632 കിലോമീറ്ററാണ്.അതായത് താരതമ്യേന നമ്മുടെ ചന്ദ്രന്‍റെ 47 ശതമാനത്തോളം വലുപ്പം.ഇതിനു രണ്ട് ചെറിയ ഉപഗ്രഹങ്ങള്‍ ഉണ്ട്.ഹിയാക്ക(hiiakka),നമക്ക(namaka).പണ്ട് ഹൗമയക്ക് പ്ലൂട്ടോയുടെ അത്ര വലുപ്പം ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്.മറ്റ് ഏതോ ബഹിരാകാശ വസ്തു വന്ന് ഇതില്‍ ഇടിച്ചതിന്റെ അനതരഫലമായിട്ടായിരികും ഇത് ഇത്ര വേഗതയില്‍ കറങ്ങുന്നത്.അങ്ങനെ എങ്കില്‍ അതിന്റെ രണ്ട് ഉപഗ്രഹങ്ങളും ആ കൂട്ടിമുട്ടലില്‍ അതില്‍ നിന്നും അടര്‍ന്നു പോയതായിരിക്കാം.

നാലാമത്തെ കുള്ളന്‍ഗ്രഹം മേക്ക്മേക്ക്.2005 മാര്‍ച്ച് 31-ല്‍ ആണ് ഈ കുള്ളന്‍ഗ്രഹത്തിനെ കണ്ടുപിടിച്ചത്.മറ്റ് കുള്ളന്‍ഗ്രഹങ്ങളെ പോലെ ഇതിന്‍റെ ഉപരിതലവും മഞ്ഞു നിറഞ്ഞതാണ്‌.ഇതില്‍ ഭൂരിഭാഗവും മീഥെയ്ന്‍,ഈഥെയ്ന്‍,നൈട്രജന്‍,എന്നിവയാണ് അടങ്ങിയിരിക്കുന്നത്.ഇതിന് 1430 കിലോമീറ്റര്‍ വ്യാസമുണ്ട്.കൈപ്പര്‍ ബെല്‍ററ്റില്‍ തന്നെയാണ് ഇതിന്റെയും സ്ഥാനം.കൈപ്പര്‍ ബെല്‍ററ്റില്‍ ഉള്ള വസ്തുക്കളില്‍ വച്ച് ഏറ്റവും തിളക്കമുള്ള വസ്തുക്കളില്‍ രണ്ടാം സ്ഥാനം ഇതിനാണ്.ഒന്നാമത്തെത് പ്ലൂട്ടോയും.സൂര്യനില്‍ നിന്ന് 45.8ആസ്ട്രോമണിക്കല്‍ യൂണിറ്റ് ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.അതായത് 684 കോടി കിലോമീറ്ററുകള്‍ക്ക് അകലെ.മേക്ക്മേക്കിന് സ്വന്തം അച്ചുതണ്ടില്‍ കറങ്ങാന്‍ ഇരുപ്പത്തിരണ്ടര മണിക്കൂറുകള്‍ വേണം സൂര്യന് ചുറ്റും ഒരു തവണ പൂ൪ണമായുo വലം വയ്ക്കാന്‍ 305 വര്‍ഷങ്ങളും.ഇതിനു ഒരു ഉപഗ്രഹം ഉണ്ട് mk2 എന്നാണ് അതിനു നല്‍കിയിരിക്കുന്ന പേര് മേക്ക്മേക്കിനെക്കാള്‍ 1300 മടങ്ങ്‌ മങ്ങിയ പ്രകാശമാണ് അതിന്‍റെ ഉപഗ്രഹത്തില്‍ നിന്നും വരുന്നത് .അതിന്‍റെ ഉപഗ്രഹത്തിനെ കുറിച്ചുള്ള കൂടുതല്‍ നിരീക്ഷണങ്ങള്‍ ശാസ്ത്രക്ജ്ജര്‍ നടത്തുന്നുണ്ട്.
അഞ്ചാമത്തേതും അവസാനത്തേതും ആയ കുള്ളന്‍ഗ്രഹം ആണ് എറിസ്.2005 ജനുവരി 5നാണ് ഇതിനെ കണ്ടുപിടിച്ചത്.2326 കിലോമീറ്റര്‍ വ്യാസമുള്ള എറിസ് പ്ലൂട്ടോയെക്കാള്‍ കുറച്ച് ചെറുതാണ്.അതുകൊണ്ട് സൗരയൂഥത്തിലെ ഏറ്റവും വലിയ കുള്ളന്‍ഗ്രഹങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം ആണ് എറിസിനു.ഒരു തവണ സ്വന്തം അച്ചുതണ്ടില്‍ കറങ്ങാന്‍ 26മനിക്കൂറുകള്‍ മതി.

എന്നാല്‍ സൂര്യന് ചുറ്റും ഒരു തവണ വലം വയ്ക്കാന്‍ 558 വര്‍ഷങ്ങള്‍ വേണം.അതിനു കാരണംഇത് സ്ഥിതി ചെയ്യുന്ന ദൂരം ആണ്.5 കുള്ളന്‍ഗ്രഹങ്ങളില്‍ വച്ച് ഏറ്റവും ദൂരെയുള്ളത് ഇതാണ്.കൈപ്പര്‍ ബെല്‍റ്റുo കഴിഞ്ഞാണ് ഇതിന്‍റെ സ്ഥാനം.അതായത് 68 8ആസ്ട്രോമണിക്കല്‍ യൂണിറ്റ് ദൂരത്തില്‍.എന്ന് വച്ചാല്‍ ആയിരംകോടി കിലോ മീറ്ററിന് അപ്പുറത്ത്.ഇതിന് ഒരു ഉപഗ്രഹo ഉണ്ട് ഡിസ്നോമിയ.എരിസിന്റെ 25 ശതമാനം വലിപ്പം എങ്കിലും ഇതിന്‍റെ ഉപഗ്രഹത്തിനു ഉണ്ടായിരിക്കും എന്നാണ് കരുതപ്പെടുന്നത്.ഇനിയും കുള്ളന്‍ഗ്രഹങ്ങള്‍ എന്ന് പ്രഖ്യാപിക്കാത്ത ഒരുപാട് വസ്തുക്കള്‍ എറിസ് സ്ഥിതി ചെയ്യുന്ന മേഖലയിലും അതിനു അപ്പുറത്തുo ഉണ്ട്.ഉദാഹരണത്തിന് ഭാരൌട്ട്(farout)എന്നറിയപെടുന്ന ബഹിരാകാശ വസ്തു.ഏകദേശം 50കിലോമീറ്റര്‍ വ്യാസമുള്ള ഭാരൌട്ട് സൂര്യനില്‍ നിന്നും1800കോടി ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.പക്ഷെ ഇതിനെ കുള്ളന്‍ഗ്രഹം ആയിട്ട് ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.ഇതുപോലെ തന്നെ ഇനിയും ഒരുപാട് വസ്തുക്കള്‍ ഉണ്ട്.കുറഞ്ഞത് 100കുള്ളന്‍ഗ്രഹങ്ങള്‍ എങ്കിലും നമ്മുടെ സൗരയൂഥത്തില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.പക്ഷെ 5 ബഹിരാകാശ വസ്തുക്കളെ മാത്രമാണ് ഇതുവരെ ഔദ്യോഗികമായിട്ട് കുള്ളന്ഗ്രഹങ്ങള്‍ എന്ന് അoഗീകരിച്ചിരിക്കുന്നത്.ഭാവിയില്‍ ഈ 5 എന്ന സഖ്യ ഇനിയും ഒരുപാട് കൂടും.