CountryEncyclopediaTop 10

ലോകത്തെ ഏറ്റവും ചെറിയ 10 രാജ്യങ്ങള്‍

  1. വത്തിക്കാന്‍ സിറ്റി (0.4ച.കി.മീ.)

       ഇറ്റലിയുടെ  ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാൻ നഗരം. കത്തോലിക്ക സഭയുടെ ആസ്ഥാനവുമാണ്‌ വത്തിക്കാൻ നഗരം. 44 ഹെക്ടർ (110 ഏക്കർ) വിസ്തീർണ്ണവും 800 പേർ മാത്രം വസിക്കുന്നതുമായ നഗരം വിസ്തീർണ്ണത്തിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രമാണ് . യൂറോപ്പില്‍ ഇറ്റലിയുടെ തലസ്ഥാനമായ  റോമിലാണ് ഇതിന്റെ സ്ഥാനം.

2) മൊണാക്കോ (1.9ച.കി.മീ.)

               പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. ഫ്രാന്‍സും മെഡിറ്ററേനിയനും  ആണ് അതിരുകൾ. ഭരണഘടനയിൽ അതിഷ്ഠിതമായ ഏകാധിപത്യമാണ് നിലവിലുള്ളത്. ആൽബർട്ട് രണ്ടാമൻ രാജകുമാരനാണ് ഭരണാധികാരി. സ്വതന്ത്രരാജ്യമാണെങ്കിലും പ്രതിരോധച്ചുമതല ഫ്രാൻസിനാണ്.  ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ഇത്. കടൽത്തീരം ഉള്ള രാജ്യങ്ങളിൽ ഏറ്റവും കുറച്ച് കടൽത്തീരം ഉള്ളത് മൊണാക്കോയ്ക്കാണ്. ആകെ 3 കി.മീ. ആണ് മൊണാക്കോയുടെ കടൽത്തീരം.

  3) നൗറു (21ച.കി.മീ.)

      ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കാണ് നൗറു. പശ്ചിമമധ്യ ശാന്തമഹാസമുദ്രത്തിലാണ്  ഇത് സ്ഥിതി ചെയ്യുന്നത്. 1968- ൽ സ്വതന്ത്രമായി. കുടിവെള്ളം ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമാണിത്. ഫോസ്ഫേറ്റ് ഖനനമാണ്‌ പ്രധാന വരുമാനം.

4) ടുവാലു (26 ച.കി.മീ.)

          തെക്ക് പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ  ഒമ്പതുദ്വീപുകളുടെ സമൂഹമാണ്‌ ടുവാലു. 1978 ൽ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനിയാണിത്.കൃഷിയും മത്സ്യബന്ധനവുമാണ്‌ ഇവിടത്തെ പ്രധാന വരുമാന മാർഗ്ഗങ്ങൾ.  എല്ലിസ് ദ്വീപുകൾ എന്നാണ്‌ പൂർ‌വകാല നാമം.

5) സാന്‍മരീനോ (61.2 ച.കി.മീ)

         മോസ്റ്റ് സെറീൻ റിപ്പബ്ലിക് ഓഫ് സാൻ മരീനോ യൂറോപ്പിലെ  ഒരു രാജ്യമാണ്.ആല്‍പ്പൈന്‍ പര്‍വ്വതനിരയില്‍  ഇറ്റലിയുടെ  ഉള്ളിലായാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഇറ്റലിയുമായി മാത്രമേ ഇതിന് അതിർത്തിയുള്ളൂ. യൂറോപ്പിലെ  മൈക്രോസ്റ്റേറ്റുകളില്‍ ഒന്നാണിത്. 62ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള ഈ രാജ്യത്തിലെ ജനസംഖ്യ 30,800  ആണ്. കൗൺസല് ഓഫ് യൂറോപ്പ് അംഗങ്ങളിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ രാജ്യം സാൻ മരീനോ ആണ്. ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളിൽ ഒന്നാണ് സാൻ മരീനോ.

6) ലിക്റ്റന്‍സ്റ്റൈന്‍ (160 ച.കി.മീ )

                പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ് ലിക്റ്റൻസ്റ്റെൻ. പൂർണമായും കരയാൽ ചുറ്റപ്പെട്ട ഈ ആല്‍പൈന്‍ രാജ്യം  പടിഞ്ഞാറ് സ്വിറ്റ്സര്‍ലാന്റുമായും  കിഴക്ക് ഓസ്ട്രിയയുമായും  അതിർത്തി പങ്കിടുന്നു.  ഇവിടുത്തെ കര നിരക്കുകൾ വളരെ കുറവാണ്. കാര്യമായ നഗരവൽക്കരണം ഈ രാജ്യത്ത് നടന്നിട്ടില്ല. ജര്‍മന്‍ ഭാഷ  സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ലിക്റ്റൻസ്റ്റൈൻ.  

7) മാര്‍ഷല്‍ ഐലാന്‍ഡ്സ് (181 ച.കി.മീ.)

ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് മാർഷൽ ദ്വീപുകൾ എന്നാണ് അറിയപ്പെടുന്നത്. പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ഒരു സ്വതന്ത്ര ദ്വീപ് രാജ്യമാണ് ഇത്. തലസ്ഥാനവും ഏറ്റവും വലിയ നഗരവും മജുറോയാണ്.

  8) സെന്റ്‌ കിറ്റ്സ് ആന്‍ഡ് നെവിറ്റ്സ് (269 ച.കി.മീ.)

  കടലിലെ ഒരു ചെറിയ ദ്വീപാണ് നെവിസ്. നെവിസും അയൽ‌ ദ്വീപായ സെൻറ് കിറ്റ്‌സും ഒരു രാജ്യമാണ്: ഫെഡറേഷൻ ഓഫ് സെൻറ് കിറ്റ്സ് ആൻഡ് നെവിസ്. ലെസ്സർ ആന്റിലസ് ദ്വീപസമൂഹത്തിന്റെ വടക്കേ അറ്റത്താണ് നെവിസ് സ്ഥിതിചെയ്യുന്നത്, പ്യൂർട്ടോ റിക്കോയുടെ കിഴക്ക്-തെക്കുകിഴക്കായി 350 കിലോമീറ്ററും ആന്റിഗ്വയിൽ നിന്ന് 80 കിലോമീറ്റർ പടിഞ്ഞാറും. ഇതിന്റെ വിസ്തീർണ്ണം 269 ചതുരശ്ര കിലോമീറ്ററാണ്  തലസ്ഥാനം ചാൾസ്റ്റൗണും.

9) മാലിദ്വീപ്‌(298  ച.കി.മീ.)

അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് മാലെദീവ്സ് അഥവാ മാലദ്വീപ് റിപ്പബ്ലിക്ക്.  ഇവയിൽ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. പ്രധാന തൊഴിൽ മത്സ്യ-ബന്ധനവും തെങ്ങുകൃഷിയുമാണ്. വിനോദസഞ്ചാരികളുടെ പറുദീസയാണ് മാലദ്വീപുകൾ. കേരള തീരത്ത് നിന്ന് അടുത്താണ് മാലദ്വീപ്. അതുകൊണ്ട് തന്നെയാണ് ഇടത്തരക്കാരായ മാലദ്വീപുകാർ ചികിത്സയ്ക്കും ഷോപ്പിംഗിനും തിരുവനന്തപുരത്ത് എത്തുന്നത്.

10) മാള്‍ട്ട (316 ച.കി.മീ.)

യൂറോപ്പിലെ ഒരു ദ്വീപ് രാജ്യമാണ് മാള്‍ട്ട. മൂന്ന് ദ്വീപുകളുൾപ്പെട്ട ഒരു ദ്വീപസമൂഹമാണിത്.മെഡിറ്ററേനിയന്‍ കടലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചരിത്രത്തിലുടനീളം, മെഡിറ്ററേനിയൻ കടലിലെ ഇതിന്റെ സ്ഥാനം മൂലം ഈ രാജ്യം വളരെ തന്ത്രപ്രധാനമായ ഒന്നായി കണക്കാക്കപ്പെട്ടിരുന്നു. മാള്‍ട്ടീസും ഇംഗ്ലീഷും ആണ് രാജ്യത്തെ ഔദ്യോഗിക ഭാഷകൾ.