കോര്‍ക്ക് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് എന്തുകൊണ്ട്??
കോര്‍ക്ക് വെള്ളത്തെക്കാളും കട്ടി കുറഞ്ഞ വസ്തുവാണ്. കോര്‍ക്ക് വെള്ളത്തില്‍ പൊങ്ങിക്കിടക്കാനുള്ള കാരണമെന്തെന്നാല്‍ കോര്‍ക്കിന്റെ കോശങ്ങളിലേക്ക് വെള്ളത്തിന് കയറാനുള്ള കഴിവില്ല എന്നതാണ്. കൂടാതെ കോര്‍ക്കിന്റെ കോശങ്ങള്‍ വായുകൊണ്ട് നിറഞ്ഞിരിക്കുകയാണ്. കോര്‍ക്ക് ഓക്കുമരത്തില്‍ നിന്നാണ് കോര്‍ക്ക് ലഭികുന്നത്.
കോര്‍ക്ക് മരം സാധാരണ 6 മീറ്റര്‍ മുതല്‍ 12 മീറ്റര്‍ വരെ വളരുന്നു. മരം വളര്‍ന്നു 20 വര്‍ഷം ആകുമ്പോഴേക്കും അതിന്‍റെ തൊലി പൊളിച്ചെടുക്കാം. ഇങ്ങനെ ചെയ്യുന്നത് മരത്തിന് ഹാനികരമാവുകയില്ല. പകരം അത് മരത്തിന് ഗുണദായകമാണ്. 9 വര്‍ഷം കഴിയുമ്പോള്‍ പിന്നെയും തൊലി പൊളിച്ചെടുക്കാം. ഈ പ്രവൃത്തിയെ stripping എന്നു പറയുന്നു.ആദ്യ രണ്ട് stripping മൂലം ലഭിക്കുന്ന കോര്‍ക്ക് ഗുണനിലവാരം കുറഞ്ഞതും പരുപരുത്തതും ആയിരിക്കും. പിന്നെയും 9 വര്ഷം കഴിഞ്ഞ് പത്താം വര്‍ഷം വരെ നടത്തുന്ന stripping മുഖേന കിട്ടുന്ന കോര്‍ക്ക് വളരെ നല്ല ഗുണനിലവാരം ഉള്ളതായിരിക്കും.