EncyclopediaInventions

നട്ടും ബോള്‍ട്ടും കണ്ടുപിടിച്ചത് ആര്?

പതിനഞ്ചാം നൂറ്റാണ്ടില്‍, യൂറോപ്പില്‍ കൈക്കൊണ്ടുണ്ടാക്കിയ ഒരു തരം നട്ടും ബോള്‍ട്ടും അപൂര്‍വ്വമായി പ്രചരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം 1797-ല്‍ ഹെന്‍ട്രിമോഡ് സ്ലെ എന്ന ഇംഗ്ലീഷുകാരന്‍ നട്ടും ബോള്‍ട്ടും ഉണ്ടാക്കാന്‍ പറ്റുന്ന തരത്തിലുള്ള ഒരു ഉപകരണം കണ്ടുപിടിച്ചു.ആദ്യമായി സ്ക്രൂ നിര്‍മ്മിച്ചതും ഈ ഉപകരണം ഉപയോഗിച്ചായിരുന്നു. 1798-ല്‍ അമേരിക്കയിലെ ഡേവിഡ് വില്‍ക്കിന്‍സണ്‍ നട്ടും ബോള്‍ട്ടും ധാരാളമായി നിര്‍മ്മിക്കാന്‍ പറ്റുന്ന ഒരു യന്ത്രം കണ്ടുപിടിച്ചു. ഇന്നുണ്ടായിട്ടുള്ള പല ഭീകരയന്ത്രങ്ങള്‍ക്കും അടിസ്ഥാനം നട്ടും ബോള്‍ട്ടും ആണ്.