EncyclopediaMysterySpace

1000 വർഷം ഭാവിയിലേക്ക്

മനുഷ്യരാശി വളരെ വേഗതയിലാണ് പുരോഗമിക്കുന്നത്.കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ മാത്രം സാങ്കേതികപരമായിട്ട് നമ്മള്‍ എത്രത്തോളം പുരോഗമിച്ചു എന്ന് നോക്കുമ്പോള്‍ തന്നെ നമുക്ക് അത് മനസ്സിലാകും.എന്നാല്‍ ഇതേ വേഗതയില്‍ പുരോഗമിക്കുകയാണെങ്കില്‍ ഇനി ഭാവിയില്‍ എന്തൊക്കെ സംഭവിക്കാന്‍ സാധ്യത ഉണ്ടെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?അടുത്ത ആയിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്തൊക്കെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് അറിയാന്‍ വേണ്ടി നമുക്ക് ഭാവിയിലേക്ക് ഒന്നു പോയി നോക്കാം.

  ആദ്യമേ ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ ഇത് ഒരു ഭാവി പ്രവചനമല്ല.ഭാവി നമുക്ക് ഒരിക്കലും പ്രവചിക്കാന്‍ കഴിയില്ല.മനുഷ്യരാശി ഇന്ന് പുരോഗമിക്കുന്നതിനു അനുസരിച്ച് ഭാവിയില്‍ ഇനി എന്തൊക്കെ സംഭവിക്കാന്‍ പോകുന്നത് എന്നതിനെ സംബന്ധിച്ചുള്ള സാധ്യതകള്‍ മാത്രമാണ്.

   അടുത്ത ആയിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൊവ്വ ഗ്രഹത്തിനെ കോളനിവത്കരിക്കും. ബഹിരാകാശപരമായ ദൗത്യങ്ങള്‍ നടത്തുന്ന കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നാസ 2030-ല്‍ മനുഷ്യരെ എത്തിക്കണമെന്ന് പദ്ധതിയിടുമ്പോള്‍ 2025-ല്‍ തന്നെ അത് ചെയ്യാനാണ് സ്പേസ്എക്സ് ശ്രമിക്കുന്നത്.നാസയും,സ്പേസ്എക്സും മാത്രമല്ല ലോകത്തിലുള്ള പല സ്പേസ് ഏജന്‍സികളും ആദ്യം ചൊവ്വയില്‍ എത്താനുള്ള മത്സരത്തിലാണ്.ഈ നൂറ്റാണ്ടില്‍ തന്നെ കുറഞ്ഞത് ഒരുലക്ഷം മനുഷ്യരെ എങ്കിലും ചൊവ്വയില്‍ എത്തിക്കുമെന്നാണ് സ്പേസ്എക്സിന്റെ സി ഇ ഒ ഇലോണ്‍ മസ്ക്ക് പറയുന്നത്.അങ്ങനെ എങ്കില്‍ 3021 ആകുമ്പോള്‍ തീര്‍ച്ചയായിട്ടും മനുഷ്യരാശി ചൊവ്വ ഗ്രഹത്തിനെ കോളനി വത്കരിച്ചിരിക്കും.ആയിര വര്‍ഷങ്ങള്‍ എന്ന് പറയുന്നത് വളരെ വലിയ കാലയളവാണ്.എങ്കിലും ചൊവ്വയെ മനുഷ്യന് ഭൂമിയെ പോലെയാക്കി മാറ്റാന്‍ അത്രയും സമയം മതിയാകില്ല.കാരണം തീരെ കനം കുറഞ്ഞ ചൊവ്വയുടെ അന്തരീക്ഷത്തിനെ കട്ടിയുള്ള നല്ലൊരു അന്തരീക്ഷം ആക്കിയെടുക്കണമെങ്കില്‍ ഒരുപാട് കാലം എടുക്കും.അതുകൊണ്ട് 3021-ല്‍ മനുഷ്യന്‍ ചൊവ്വയെ കോളനി വത്കരിക്കുമെങ്കിലും വലിയ ഗോപുരം പോലത്തെ കെട്ടിടങ്ങള്‍ പണിത് അതിനുള്ളില്‍ ആയിരിക്കും മനുഷ്യര്‍ അപ്പോഴും താമസിക്കുന്നത്.സ്പേസ്സ്യൂട്ടുകള്‍ ധരിച്ച് മാത്രമെ ആ ഗോപുരങ്ങളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയു.മറ്റ് ഗ്രഹങ്ങളെ കോളനി വത്കരിക്കുന്നതിന്റെ ഏറ്റവും പ്രധാന കാരണം എന്നത് മനുഷ്യരാശിയുടെ നിലനില്‍പ്പ്‌ ഭദ്രമാക്കാന്‍ വേണ്ടിയാണ്.ഒരു വലിയ ആസ്ട്രോയ്ഡു വന്നു പതിച്ചാല്‍ മതി മനുഷ്യരാശി അവിടെ തീരും.എന്നാല്‍ മറ്റ് ഗ്രഹങ്ങളിലേക്ക് നമ്മള്‍ വ്യാപിച്ചാല്‍ എന്തെങ്കിലും കാരണത്താല്‍ ഒരു ഗ്രഹം തകര്‍ന്നാലും മറ്റ് ഗ്രഹങ്ങളില്‍ ഉള്ളവര്‍ സുരക്ഷിതമായിരിക്കും.ചൊവ്വയെ മാത്രമല്ല ഒരു പക്ഷെ ശനി ഗ്രഹത്തിന്‍റെ ഉപഗ്രഹമായ ടൈറ്റനിലും ചിലപ്പോള്‍ ശുക്രനിലും കോളനികള്‍ സ്ഥാപിക്കും.ചൊവ്വയെ കോളനി വത്കരിക്കുന്നതിനേക്കാള്‍ ശുക്രന്‍റെ അന്തരീക്ഷത്തില്‍ ഒഴുകി നടക്കുന്ന കോളനികള്‍ സ്ഥാപിക്കുന്നതായിരിക്കും കൂടുതല്‍ എളുപ്പമെന്നാണ് പല ശാസ്ത്രകന്ജരും പറയുന്നത്.എന്തായാലും കൂടുതല്‍ ഗ്രഹങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ മനുഷ്യരാശി കൂടുതല്‍ സുരക്ഷിതരാകും.

  അടുത്ത ആയിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ കുറച്ചു മാറ്റങ്ങള്‍ ഉണ്ടാകും.ഇപ്പോള്‍ നമ്മള്‍ വളരെ വേഗതയിലാണ് ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.കടല്‍ മുഴവന്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ,അന്തരീക്ഷമലിനീകരണങ്ങള്‍,കാട് വെട്ടി നശിപ്പിക്കല്‍,ഇങ്ങനെ ഒരുപാട് ദ്രോഹങ്ങള്‍ മനുഷ്യന്‍ ഭൂമിയോടും പ്രകൃതിയോടും ചെയ്യ്തു കൊണ്ടിരിക്കുകയാണ്.മനുഷ്യ പ്രവര്‍ത്തി കാരണം 600-ല്‍ കൂടുതല്‍ ഇനം ജീവികള്‍ക്ക് വംശനാശം വരെ സംഭവിച്ചു.ഇതിനു പുറമെ ഇന്ന് പല മൃഗങ്ങളും മനുഷ്യന്‍ കാരണം വംശനാശഭീഷണി നേരിടുകയാണ്.ഇനിയും ഇതൊക്കെ ഗൗരവമായ കാര്യമായി പരിഗണിച്ചില്ലാ എങ്കില്‍ പ്രശ്നം വളരെ ഗുതുതരമാകും.ഇപ്പോള്‍ തന്നെ പ്രകൃതിയെ ദ്രോഹിക്കുന്നതിന്റെ ഫലമായിട്ട്‌ പല പ്രശ്നങ്ങളും ഉണ്ടാവാന്‍ തുടങ്ങി കഴിഞ്ഞു.നിയന്ത്രിക്കാന്‍ കഴിയാത്ത കാട്ടു തീ,ഉയരുന സമുദ്രനിരപ്പ്,അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനങ്ങള്‍, ധ്രുവങ്ങളിലെ ഉരുകുന്ന മഞ്ഞുപാളികള്‍ ,ഓസോണ്‍പാളിയുടെ വിള്ളല്‍,പിന്നെ ഉയരുന്ന ആഗോളതാപനം.ഇതേ രീതിയില്‍ പോയാല്‍ ഇനിയും ഏതാനും ശതവര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഭൂമിയിലെ അവസ്ഥകള്‍ ജീവിക്കാന്‍ പറ്റാത്ത രീതിയിലായിട്ടു മാറും.എന്നാല്‍ ഉടനെ തന്നെ പരിസ്ഥിതിയെ രക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയാല്‍ ഭാവി മനുഷ്യര്‍ക്ക് എങ്കിലും ഭൂമിയെ നല്ലരീതിയില്‍ അനുഭവിക്കാന്‍ കഴിയും.ഇന്ന് ഉപയോഗിക്കുന്ന രീതിയിലാണെങ്കില്‍ ഇനിയും 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ പ്രകൃതിദത്തമായിട്ട് ലഭിക്കുന്ന പാചകവാതകങ്ങളും,എണ്ണകളുമെല്ലാം തീരും.കല്‍ക്കരിയാണെങ്കില്‍ ഏറ്റവും കൂടിയ കണക്ക്കൂട്ടലുകളില്‍ പോലും ഇനിയും 230 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ തീരും.അപ്പോള്‍ ഭാവിയില്‍ ഇനി ഇലക്‌ട്രോണിക്ക് വാഹങ്ങള്‍ മാത്രമായിരിക്കും  ഉപയോഗിക്കാന്‍ പോകുന്നത് എന്ന  കാര്യo ഇവിടെ വളരെ വ്യക്തമാണ്.ജര്‍മ്മനിയിലുള്ള ഹാര്‍വാര്‍ഡ്‌ സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 2050 ആകുമ്പോള്‍ തന്നെ ഭൂമിയില്‍ ഉപയോഗിക്കുന്ന വൈദ്യുതിയില്‍ 33% സോളാര്‍ എനര്‍ജി ആയിരിക്കും.ഇതിന്‍റെ ഒപ്പം വിന്റ് എനര്‍ജിയും ,ജിയോതെര്‍മല്‍ എനര്‍ജിയും കൂടെ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ പിന്നെ യഥാ൪ത്ഥത്തില്‍ നമുക്ക് പെട്രോളിയം ഉത്‌പന്നങ്ങളുടെ യാതൊരു ആവശ്യവും ഉണ്ടായിരിക്കില്ല.അത് മാത്രമല്ല പരിസ്ഥിതിമലിനീകരണം വളരെ വലിയ രീതിയില്‍ കുറയും.അതിനോടൊപ്പം തീര്‍ച്ചയായിട്ടും ആഗോളതാപനവും കുറയും.

  പല മേഖലകളിലും നമ്മള്‍ ഇപ്പോള്‍ തന്നെ റോബോര്ട്ടിനെ ഉപയോഗിക്കുന്നുണ്ട്.എന്നാല്‍ ഇനി വരാന്‍ പോകുന്ന മറ്റൊരു സാങ്കേതികവിദ്യയാണ് ട്രാന്‍സ്ഹ്യുമണിസം(transhumanism)അതായത് മനുഷ്യനെയും,യന്ത്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യ.യന്ത്രങ്ങള്‍ മനുഷ്യനെക്കാള്‍ മെച്ചപ്പെട്ട രീതിയിലേക്ക് മാറാന്‍ തുടങ്ങിയിരിക്കുകയാണ്.ഇനി യന്ത്രങ്ങളുടെ കൂടെ പിടിച്ചു നില്‍ക്കണമെങ്കില്‍ മനുഷ്യന്‍റെ തലച്ചോറും യന്ത്രങ്ങളും തമ്മില്‍ ബന്ധിപ്പിക്കേണ്ടി വരും.അങ്ങനെ ചെയ്യുന്നതില്‍ ഒരുപാട് നേട്ടങ്ങളും,ദോഷങ്ങളും ഉണ്ട്.പക്ഷെ നല്ല രീതിയില്‍ മാത്രം ഉപയോഗിച്ചാല്‍ ഇതിനു ഗുണങ്ങള്‍ മാത്രമേയുള്ളൂ.

   ആയിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ ആശയവിനിമയ സാങ്കതികവിദ്യകള്‍ എല്ലാം ശരിക്കും മെച്ചപ്പെടും.ഇപ്പോള്‍ തന്നെ ലോകത്തില്‍ ഏത് കോണില്‍ നിന്നാലും നമുക്ക് ആരോട് വേണമെങ്കിലും സംസാരിക്കാന്‍ പറ്റുന്ന രീതിയില്‍ നമ്മുടെ സാങ്കേതികവിദ്യകള്‍ പുരോഗമിച്ച് കഴിഞ്ഞു.പക്ഷെ ഇന്ന് ഇതിനു ഒരുപാട് പോരാഴ്മകള്‍ ഉണ്ട്.ഒന്നാലോചിച്ചാല്‍ ഇന്റര്‍നെറ്റിന് മാത്രം വലിയ ഒരു തുകയാണ് നാം ചിലവഴിക്കുന്നത്.എന്നിട്ടും പല സന്ദര്‍ഭങ്ങളിളും ഇന്റര്‍നെറ്റിനു വേഗത വളരെ കുറവാണ്.എന്നാല്‍ സ്പേസ്എക്സിന്റെ സ്റ്റാര്‍ ലിങ്ക് പോലുള്ള പദ്ധതികള്‍ വ്യാപകമാകുന്നതോടു കൂടി ഈ അവസ്ഥകള്‍ ഒക്കെ മാറും.മിക്കവാറും 3021 ആകുമ്പോള്‍ ഇന്റെര്‍നെറ്റ് എന്നത് ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ഒരു ചിലവുമില്ലാതെ ലഭിക്കുന്നതായിട്ടു മാറാനാണ് കൂടുതല്‍ സാധ്യത.അങ്ങനെ വരുമ്പോള്‍ ലോകത്തിലെ എല്ലയിടത്തുമുള്ള സകല മനുഷ്യരും തമ്മില്‍ എപ്പോഴും ബന്ധപ്പെടും.

  ഇനി മറ്റൊരു കാര്യമാണ് ആര്‍ട്ടിഫിഷ്യല്‍  ഇന്റലിജന്റ് . ആര്‍ട്ടിഫിഷ്യല്‍  ഇന്റലിജന്റ് പ്രോഗ്രാമുകളുടെയും,റോബോട്ടുകളുടെയും പുരോഗതി രണ്ട് രീതിയില്‍ മാറാന്‍ സാധ്യതയുണ്ട് ഒന്ന് സ്റ്റീഫൻ ഹോക്കിങ് പറഞ്ഞതുപോലെ ആര്‍ട്ടിഫിഷ്യല്‍  ഇന്റലിജന്റ്സ് മനുഷ്യനെ തോല്‍പ്പിച്ച് മുന്നേറുകയും മനുഷ്യനെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്യും.ഇത് സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.എന്നാല്‍ അങ്ങനെ സംഭവിക്കുന്നതിന് പകരം  ആര്‍ട്ടിഫിഷ്യല്‍  ഇന്റലിജന്റ് നമ്മുടെ കീഴില്‍ നിന്ന് നമുക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുമെന്ന് നല്ല രീതിയില്‍ നമുക്ക് ചിന്തിക്കാം.അങ്ങനെയാണെങ്കില്‍ മനുഷ്യന്‍ ചെയ്യുന്ന എല്ലാ ജോലികളും ആര്‍ട്ടിഫിഷ്യല്‍  ഇന്റലിജന്റ്സ് ആയിരിക്കും ചെയ്യുന്നത്.അപ്പോള്‍ മനുഷ്യന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ എല്ലാ കാര്യങ്ങളും ചെയ്യാനാകും.പക്ഷെ ഇതിനും വലിയ ഒരു പ്രശ്നം‍ ഉണ്ട്.മനുഷ്യര്‍ തമ്മിലുള്ള അകലം പിന്നെ കൂടും.അതായത് കൂടുതല്‍ പേരും ഇന്റര്‍നെറ്റിലൂടെ മാത്രമായിരിക്കും പരസ്‌പരം സംസാരിക്കുന്നത്.ഇന്നത്തെ കാലത്ത് തന്നെ വീഡിയോ ഗെയിംസിനും,സ്മാര്‍ട്ട് ഫോണിനുമൊക്കെ അടിമകളായ ഒരുപാട് പേര്‍ ഉണ്ട്.പക്ഷെ ഇപ്പോള്‍ ഇതിനെല്ലാം ഒരു പരിധിയുണ്ട്.എന്നാല്‍ ഭാവിയില്‍ അതിനൊരു പരിധി ഉണ്ടായിരിക്കില്ല.

  ആശയവിനിമയ സംവിധാനങ്ങള്‍ മെച്ചപ്പെടുന്നത് പോലെ യാത്രാസൗകര്യങ്ങളും പുരോഗമിക്കും .അപ്പോള്‍ വളരെ വേഗതയില്‍ യാത്ര ചെയ്യാന്‍ കഴിയും.ഇന്ന് ലോകത്തില്‍ ഏഴായിരത്തില്‍ പരം ഭാഷകള്‍ ഉണ്ട്.എന്നാല്‍ ഭാവിയില്‍ വളരെ കുറച്ചു ഭാഷകള്‍ മാത്രമെ ഉണ്ടായിരിക്കൂ.3021 വരെ രാജ്യങ്ങള്‍ തമ്മില്‍ വേറെ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ പോകുകയാണെങ്കില്‍ പിന്നെ യുദ്ധങ്ങള്‍ ഒന്നും ഉണ്ടാവാന്‍ സാധ്യതകള്‍ ഇല്ല.ഇതിനൊക്കെ പുറമെ ഏറ്റവും വലിയ കാര്യം എന്നത് ലോകം പുരോഗമിക്കുമ്പോള്‍ ഒരു പക്ഷേ പട്ടിണി കാരണം അന്ന് ആരും മരിക്കുകയില്ല.2020-ല്‍ മഹാമാരി എന്ന് നമ്മള്‍  വിശേഷിപ്പിച്ച കോവിഡു കാരണം 24 ലക്ഷത്തിലേറെ ജീവന്‍ നഷ്ടമായി.എന്നാല്‍ അതേ സമയം 2020-ല്‍ ആഹാരമില്ലാതെ വിശന്നു മരിച്ചത് 70ലക്ഷത്തോളം മനുഷ്യരാണ്.ഇനിയും ആയിരം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എങ്കിലും ഇതിനൊരു അന്ത്യം ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.    ഈ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ സാധ്യമാകണമെങ്കില്‍ ആദ്യം മനുഷ്യര്‍ തമ്മിലുള്ള വേര്‍തിരിവുകള്‍ അവസാനിക്കണം.അല്ലെങ്കില്‍ ഇനി ഒരു മൂന്നാം ലോകമാഹയുദ്ധം സംഭവിച്ചാല്‍ പിന്നെ ഈ ഭൂമി തന്നെ ഉണ്ടായിരിക്കുമോ എന്ന കാര്യം സംശയമാണ്