ആന്റിബയോട്ടിക്കുകള്‍ എന്നാല്‍ എന്ത്?
രോഗാണുക്കളെ നശിപ്പിക്കാനോ, അവയുടെ വളര്‍ച്ച തടയാനോ വേണ്ടി ശരീരത്തിനകത്തേക്ക് കടത്തിവിടുന്ന രാസവസ്തുക്കളാണ് ആന്‍റിബയോട്ടിക്കുകള്‍,
ആന്‍റിബയോട്ടിക്ക് എന്ന വാക്ക് രണ്ടു ഗ്രീക്ക് പദങ്ങളില്‍ നിന്ന് രൂപം കൊണ്ടിട്ടുള്ളതാണ്. against life എന്നാണു ആ പദങ്ങളുടെ അര്‍ത്ഥം അതായത് രോഗാണുക്കള്‍ എന്ന ജീവിവര്‍ഗത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവയാണ് ആന്റിബയോട്ടിക്കുകള്‍ എന്നു താത്പര്യം.
ബാക്ടീരിയ പോലെയുള്ള അതിസൂക്ഷ്മങ്ങളായ അണുജീവികളില്‍ മൈക്രോബുകളില്‍ നിന്നാണ് പല ആന്‍റിബയോട്ടിക് ഔഷധങ്ങളും നിര്‍മ്മിക്കുന്നത്.
രോഗകാരികളായ മൈക്രോബുകള്‍ക്കെതിരെ പോരാടാന്‍ കഴിവുള്ള രാസപദാര്‍ത്ഥങ്ങള്‍ പുറപ്പെടുവിക്കുന്ന മൈക്രോബുകളാണു ആന്‍റിബയോട്ടിക്കുകളുടെ നിര്‍മ്മാണത്തിന് തിരഞ്ഞെടുക്കപ്പെടുന്നത്.
മൈക്രോബുകള്‍ നിലനില്‍പ്പിനുള്ള പോരാട്ടത്തിനിടയില്‍ തങ്ങളുടെ ശരീരത്തിനുള്ളില്‍ നിരവധി രാസപദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്, ഈ രാസപദാര്‍ത്ഥങ്ങള്‍ പലതിനും രോഗാണുക്കളെ നശിപ്പിക്കാന്‍ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത്തരം പദാര്‍ത്ഥങ്ങള്‍ വന്‍തോതില്‍ പരീക്ഷണശാലകളില്‍ നിര്‍മ്മിച്ചാണ് വ്യാപകമായ രീതിയില്‍ ആന്‍റിബയോട്ടിക്കുകള്‍ ഉത്പാദിക്കപ്പെടുന്നത്.
വാസ്തവത്തില്‍ ആന്‍റിബയോട്ടിക്കുകള്‍ എങ്ങനെ രോഗശമനം സാധിക്കുന്നു എന്ന കാര്യത്തില്‍ ഇന്നും ശാസ്ത്രജ്ഞര്‍ക്ക് വ്യക്തമായ ഉത്തരമില്ല. ചില സിദ്ധാന്തങ്ങള്‍ ഇവയാണ് ആന്‍റിബയോട്ടിക്കുകള്‍ രോഗാണുക്കള്‍ക്കുള്ള ഓക്സിജന്‍ സപ്ലൈ തടയുന്നു, രോഗാണുക്കള്‍, രോഗിയുടെ ശരീരത്തില്‍ നിന്നും ആഹാരം ചൂഷണം ചെയ്യുന്നത്, ആന്‍റിബയോട്ടിക്കുകള്‍ ആഹാരമായി തെറ്റിദ്ധരിച്ച് അവ ഭക്ഷിക്കുകയും മരണമടയുകയും ചെയ്യുന്നു.