ചൊട്ടശലഭം
ഇന്ത്യയില്‍ മാത്രമല്ല, ഏഷ്യയുടെ പല ഭാഗങ്ങളിലും അമേരിക്കയിലും ആഫ്രിക്കയിലും കണ്ടുവരുന്ന ഒരു പൂമ്പാറ്റയാണിത്. മുട്ടപ്പുള്ളിശലഭം എന്നും പേരുണ്ട്. കേരളത്തിലെ വനമേഖലയിലും നാട്ടിന്‍പ്രദേശങ്ങളിലുമുണ്ട്. ആള്‍ മാറാട്ടത്തില്‍ വിരുതനാണിതെന്ന് കരുതപ്പെടുന്നു. പെണ്‍ശലഭങ്ങള്‍ക്ക് എരിക്കുതപ്പി എന്ന ശലഭത്തിന്റെ രൂപസാദൃശ്യം ഉള്ളതാണ് കാരണം. അതിനാല്‍ ഇരപിടിയന്മാരായ പക്ഷികള്‍ ഇവയെ ഉപദ്രവിക്കാറില്ല. എരിക്കുതുപ്പിക്ക് വിഷമുള്ളതിനാലാണിത്.ആണ്‍ശലഭത്തിന്റെ ചിറകിന് കറുപ്പ്നിറമാണ്. ചിറകു വിടര്‍ത്തിയിരുന്നാല്‍ ആറു വെളുത്ത പുള്ളികള്‍ കാണാവുന്നതാണ്. മറ്റു പൂമ്പാറ്റകള്‍ അടുത്തു വന്നാല്‍ ഇവ ഓടിച്ചു വിടാറുണ്ട്.
കാട്ടുവെണ്ട,ഊരം എന്നീ ചെടികളിലാണ് മുട്ടയിടുന്നത്.പുഴുവിന്റെ താമസം ഇലയുടെ അടിഭാഗത്താണ്. നിറം കറുപ്പ്. തലയില്‍ രണ്ടു കൊമ്പുകളുണ്ടാവും.ഒപ്പം ശരീരത്തില്‍ കറുത്ത മുള്ളുകളുമുണ്ടാവും.