EncyclopediaInsectsWild Life

ഇരുതലച്ചി

കുറ്റിക്കാടുകളിലും മറ്റും താമസിക്കുന്ന ഒരു ശലഭമാണ് ഇരുതലച്ചി. ഇരുതലച്ചിക്ക് ആ പേരു കിട്ടാന്‍ ഒരു കാരണമുണ്ട്. ഒറ്റ നോട്ടത്തില്‍ ഇവയ്ക്ക് രണ്ടു തലകള്‍ ഉണ്ടെന്നു തോന്നും. തുടര്‍ച്ചയായി ചിറകടിക്കുന്ന ശലഭമാണ് ഇരുതലച്ചി. എന്നാലും ഇവയ്ക്ക് വലിയ വേഗത്തില്‍ പറക്കാന്‍ സാധിക്കില്ല.

 ഇരുതലച്ചിയുടെ ചിറകിന്റെ മുകള്‍ഭാഗം ഇരുണ്ട തവിട്ടു നിറമാണ്‌. മുന്‍ചിറകില്‍ വെളുത്ത വീതിയേറിയ വരയുണ്ടാകും. ഒപ്പം നിരവധി തവിട്ടു പുള്ളികളും. പിന്‍ചിറകുകളില്‍ മൂന്ന്‍ വാലുണ്ടാവും. നടുവിലുള്ള വാലിനു നീളമുണ്ടാവും. ചിറകു പാതി തുറന്നു പിടിച്ചാവും വെയില്‍ കായുന്നത്. ചെത്തിച്ചെടികളിലാണ്‌ ഇവയെ സാധാരണയായി കാണപ്പെടുന്നത്. ശലഭപ്പുഴുവിനു ഇളംപച്ച നിറമാണ്‌.പ്യൂപ്പയ്ക്ക് ആദ്യം പച്ചനിറമായിരിക്കും. പിന്നീട് തവിട്ടു നിറമാകുന്നു.