കാര്‍ഗില്‍ യുദ്ധം
1999-മെയ്യ്-ജൂലൈ മാസങ്ങളുടെ ഇടയിലായി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കശ്മീരിലെ കാര്‍ഗലില്‍ നടന്ന പോരാട്ടമാണ് കാര്‍ഗില്‍ യുദ്ധം.കാര്‍ഗലില്‍ ഇന്ത്യയും,പാക്കിസ്ഥാനും തത്വത്തില്‍ അംഗീകരിച്ചിരിക്കുന്ന അതിര്‍ത്തിരേഖ ലംഘിച്ച് പാക്സൈന്യവും തീവ്രവാദികളും നുഴഞ്ഞുകയറിയതായിരുന്നു യുദ്ധത്തിനു കാരണം.ബി.എസ്,എഫിലെയും സ്പെഷല്‍ ഫ്രോണ്ടിയന്‍ ഫോഴ്സിലെയുമൊക്കെ ജവാന്മാര് ഈ യുദ്ധത്തില്‍ പങ്കെടുത്തു.
യുദ്ധം കാശ്മീര്‍ കലാപകാരികളുടെ സൃഷ്ടി ആണെന്ന് പറഞ്ഞ് പാക്കിസ്ഥാന് ആദ്ദ്യം പ്രതിരോധിച്ചെങ്കിലും പാക്കിസ്ഥാന്റെ പങ്ക്പിന്നീട് വ്യക്തമായി പുറത്തു വന്നു.
“ഓപ്പറേഷന് വിജയ്” എന്നായിരുന്നു ഈ സൈനിക നടപടിയുടെ പേര്.ഇന്ത്യന്‍ എയര്‍ഫോയ്സിന്റെ സഹായത്തോടെയാണ് ഇന്ത്യന്‍ മിലിട്ടറി പാക്ക് കയ്യേറ്റസ്ഥലം തിരിച്ചുപിടിച്ചത്.1999 ജൂലൈ 26 കാര്‍ഗില്‍ വിജയദിവസമായി ആചരിച്ചു.