മഹാസമുദ്രങ്ങള്‍
ഭൂമിയുടെ ഏറ്റവും വലിയ പ്രത്യേകതയാണല്ലോ ജലം. ദ്രാവകരൂപത്തില്‍ ഇത്രയധികം ജലമുള്ള മറ്റൊരു ഗ്രഹവും ഇതുവരെ കണ്ടെത്തിയിട്ടില്ല.ഭൂമിയുടെ ഉപരിതലത്തിന്റെ 71 ശതമാനവും ജലമാണ്.
അഞ്ചു മഹാസമുദ്രങ്ങളാണ് ഭൂമിയിലുള്ളത്. പസഫിക് സമുദ്രം,അറ്റ്‌ലാന്റിക് സമുദ്രം,ഇന്ത്യന്‍ മഹാസമുദ്രം, ആര്‍ട്ടിക് സമുദ്രം. അന്റാര്‍ട്ടിക് സമുദ്രം എന്നും അറിയപ്പെടുന്നു. അന്റാര്‍ട്ടിക് സമുദ്രത്തെ ഒരു പ്രത്യേക സമുദ്രമായി പല ശാസ്ത്രജ്ഞന്മാരും അംഗീകരിച്ചിരുന്നില്ല. അന്റാര്‍ട്ടിക്ക വന്‍കരയുടെ ചുറ്റുമുള്ള സമുദ്രത്തെയാണ് അന്റാര്‍ട്ടിക്ക് സമുദ്രം എന്നു വിളിക്കുന്നത്. ഈ സമുദ്രം,മറ്റു മഹാസമുദ്രങ്ങളുടെ തെക്കേ അറ്റമാണെന്നായിരുന്നു ചില ശാസ്ത്രജ്ഞന്മാരുടെ വാദം, എന്നാല്‍ അന്റാര്‍ട്ടിക്ക് സമുദ്രം മറ്റു സമുദ്രങ്ങളുടെ ഭാഗമല്ലെന്നും അതിനും പ്രത്യേക സമുദ്രം എന്ന പദവി നല്‍കണമെന്നും സമുദ്രപഠനത്തിലെ അവസാനവാക്കായ ഇന്‍റര്‍നാഷണല്‍ ഹൈഡ്രോഗ്രഫി ഓര്‍ഗനൈസേഷന്‍ പറയുന്നു.