ബുദ്ധിമാനായ ചിമ്പാന്‍സി
മനുഷ്യന്‍ കഴിഞ്ഞാല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഒരേയൊരു ജീവി ചിമ്പാന്‍സിയാണ്, വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് വ്യത്യസ്ത ഉപകരണങ്ങള്‍ അവ ഉപയോഗിക്കുന്നു,അവ ഉണ്ടാക്കുവാനും ആവശ്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തുവാനും ചിമ്പാന്‍സികള്‍ സമര്‍ഥരാണ്.
മിക്ക മരങ്ങളുടെയും വിത്തുകള്‍ കട്ടിയുള്ള പുറംതോടിനുള്ളിലായിരിക്കും അതിന്റെ പുറംതോട് പൊട്ടിച്ച് അകത്തുള്ളത് ശാപ്പിടുക എളുപ്പമല്ല.മറ്റു ജീവികള്‍ ഇത്തരം വിത്തുകള്‍ പലപ്പോഴും ഒഴിവാക്കുകയാണ് ചെയ്യുക.എന്നാല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ചിമ്പാന്‍സികള്‍ വിത്തുകളോട് അങ്ങനെ തോറ്റുകൊടുക്കുന്ന കൂട്ടരല്ല, അവിടുത്തെ തായ്ഫോറസ്റ്റ്നാഷണല്‍ പാര്‍ക്കിലെ ഗവേഷകര്‍ ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട്.അഞ്ച് വ്യത്യസ്തതരം വിത്തുകളാണ് അവിടെ ഉണ്ടായിരുന്നത്.അവയുടെ വിത്തുകള്‍ കിട്ടിയാല്‍ ചിമ്പാന്‍സി ഓരോന്നടുത്ത് വലിയൊരു കല്ലിലോ ഉറപ്പുള്ള മരച്ചുവട്ടിലോ കൊണ്ടുവയ്ക്കുന്നു. എന്നിട്ട് ഭാരമുള്ള കല്ലോ തടിയോ മറ്റെന്തെങ്കിലുമോ എടുത്ത് അതില്‍ ആഞ്ഞടിക്കുന്നു. ഇങ്ങനെ അടിക്കാന്‍ വിത്തിന്‍റെ കാഠിന്യമനുസരിച്ച് 20 മുതല്‍ 280 കിലോഗ്രാം വരെ ഭാരമുള്ള വസ്തുക്കള്‍ അവ ഉപയോഗിക്കാറുണ്ടത്രേ! ഓരോ വിത്തിന്റെയും തോടു പൊട്ടാന്‍ ഉപയോഗിക്കേണ്ട ശക്തിയെക്കുറിച്ചും ചിമ്പാസികള്‍ ബോധവാ ന്മാരായിരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്, ഈ കഴിവ് പരിശ്രമം കൊണ്ടാണ് അവയ്ക്ക് ലഭിക്കുന്നതെന്നും ഗവേഷകര്‍ തിരിച്ചറിഞ്ഞു. അമ്മമാര്‍ ഈ തോടുപൊട്ടിക്കല്‍ വിദ്യയില്‍ കുഞ്ഞുങ്ങള്‍ക്ക് പരിശീലനവും നല്‍കാറുണ്ട്.അങ്ങനെ ഒരു ദിവസം ഒരു ചിമ്പാന്‍സി 270 കായ്കളാണ് പൊട്ടിച്ചു ശാപ്പിടുന്നത്, വിത്തുകള്‍ ധാരാളമുണ്ടെങ്കില്‍ അതു പൊട്ടിക്കാന്‍ ഒറ്റയിരുപ്പിന് മൂന്നു മണിക്കൂറുകള്‍ വരെ അവ ചെലവഴിക്കും, വിത്ത് വച്ച് പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന കല്ലുകള്‍ നിരന്തരമായ ഉപയോഗത്താല്‍ നല്ല മിനുസമുള്ളതായിത്തീരുന്നു, അതുപോലെ ആ പ്രദേശം മുഴുവന്‍ വിത്തുകളുടെ തോട് നിരഞ്ഞിരിക്കുകയും ചെയ്യും.
ചിതല്‍പ്പുറ്റില്‍ നിന്നും ഉറുമ്പുകൂട്ടില്‍ നിന്നും കമ്പ് കൊണ്ട് അവയെ പുറത്തെടുത്ത് ശാപ്പിടാന്‍ സമര്‍ഥരാണ് ചിമ്പാന്‍സികള്‍.വേനല്‍ക്കാലത്ത് ഈ കമ്പുവിദ്യ ചിലപ്പോള്‍ ഫലിക്കില്ല,കാരണം അപ്പോള്‍ ചിതലും ഉറുമ്പും മണ്ണിനടിയില്‍ ആഴത്തിലായിരിക്കും, എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളിലും പലതരം കമ്പുകളുപയോഗിച്ച് ചിമ്പാന്‍സി ചിതല്‍വേട്ട നടത്തും.കമ്പുകള്‍ കൊണ്ട് ചിമ്പാന്‍സികള്‍ ഉറുമ്പുകളുടെ മാളം തകര്‍ക്കുമ്പോള്‍ ദേഷ്യം പിടിക്കുന്ന അവ വടിയിലേക്ക് പാഞ്ഞു കയറുന്നു.ഈ സമയം ചിമ്പാന്‍സി മറ്റേ കൈക്കൊണ്ട് ഈ ഉറുമ്പുകളെ പെട്ടെന്ന് തൂത്തെടുത്ത് വായിലേക്കിടും ഉറുമ്പുകളുടെ കടി കിട്ടും മുമ്പ് ചിമ്പാന്‍സികള്‍ അവയെ ശാപ്പിടും.
മരപ്പൊത്തില്‍ നാക്കു നീട്ടിയാലെത്താത്ത സ്ഥലത്ത് വെള്ളമുണ്ടെന്നു കരുതുക.അത് കുടിക്കാന്‍ ചിമ്പാന്‍സി ഒരു സൂത്രം പ്രയോഗിക്കും. കുറെ പച്ചിലകളെടുത്ത് വായിലിട്ടു ചവച്ച് സ്പോഞ്ച് രൂപത്തിലാക്കും. അതിനുശേഷം ഈ ഇലസ്പോഞ്ച് മരപ്പൊത്തിലെ വെള്ളത്തിലേക്കിടുന്നു. ഇങ്ങനെ വെള്ളം തീരുന്നതു വരെയോ ദാഹം തീരുന്നത് വരെയോ ദാഹം തീരുന്നതു വരെയോ ഇത് ആവര്‍ത്തിക്കും.
മരങ്ങളുടെ വെള്ളം സംഭരിച്ച വേരുകളാണ് ദാഹം തീര്‍ക്കാന്‍ മറ്റൊരു വഴി,അത്തരം വേരുകള്‍ മണ്ണ് തുരന്നു കിട്ടാവുന്നത്രെ നീളത്തില്‍ കടിച്ചുമുറിച്ചെടുക്കും.ദാഹം വരുമ്പോഴൊക്കെ വേരില്‍ നിന്ന് വെള്ളം വലിച്ചുകുടിക്കുകയും ചെയ്യും.