ചെമ്പഴകന്‍
അത്യപൂര്‍വ്വമായ ഒരു ശലഭമാണ് ചെമ്പഴകന്‍. ശരവേഗത്തില്‍ പറക്കുന്ന ഒരു പൂമ്പാറ്റ കൂടിയാണ് ഇത്. ഒരുപക്ഷെ കേരളത്തിലെ ഏറ്റവും വേഗതയുള്ള പൂമ്പാറ്റയും ഇതാവാം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് ഇവ സഞ്ചരിക്കുന്നത് എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ചിറകിനടിവശം തവിട്ടുനിറമാണ്. മുന്‍ചിറകില്‍ പകുതിയോളം വ്യാപിച്ചു കിടക്കുന്ന വീതിയേറിയ കറുത്ത വരയുണ്ട്. പിന്‍ ചിറകിന്റെ താഴെ ഏതാനും കറുത്ത പൊട്ടുകള്‍ ഉണ്ടാവു. പൂന്തേന്‍ കുടിക്കുന്നത് അപൂര്‍വമാണ്. ആണ്‍പൂമ്പാറ്റകളെ ആട്ടിയോടിക്കാറുണ്ട്.
പുളിയിലാണ് ഈ ശലഭം മുട്ടയിടുന്നു.പുഴുക്കള്‍ക്ക് ഇരുണ്ട നീലനിറമാണ്.