തവിടന്‍ ആര
ഇന്ത്യയില്‍ കണ്ടുവരുന്ന ശലഭങ്ങളില്‍ ഏറെ നീളം കൂടിയ ചിറകുള്ളവയാണ് തവിടന്‍ ആര ശലഭങ്ങള്‍. പക്ഷെ, ഇവയുടെ ചിറകുകള്‍ക്ക് വീതി നന്നേ കുറവാണ്. ഈ തവിട്ടു നിറക്കാരന്‍ ശലഭത്തെ കാണാന്‍ തീരെ ഭംഗിയില്ല.
ഇവ വനങ്ങളും പൊന്തക്കാടു മറ്റും താവളമാക്കാറുണ്ട്. വെയിലും തണലുമെല്ലാം ഇവയ്ക്കു ഒരു പോലെ ഇഷ്ടമാണ്. തേന്‍കുടിക്കുന്നതിനും പ്രത്യേകിച്ച് സമയമില്ല. ഇവ നല്ല വേഗത്തില്‍ പറക്കും. കണ്ടാല്‍ വായുവില്‍ തെന്നിത്തെന്നി പോകുകയാണെന്നേ തോന്നൂ. വെയിലത്തു പറന്നു നടക്കുമെങ്കിലും വെയില്‍ കായുന്ന സ്വഭാവം കുറവാണ്. പറക്കല്‍ മിക്കവാറും നിലംപറ്റിയാണ്. ഇവ ദേശാടനസ്വഭാവമുള്ളവരാണ്.
തവിടന്‍ ആരകള്‍ മുട്ടയിടുന്നത്. താന്നി പോലുള്ള സസ്യങ്ങളിലാണ് മുട്ടയ്ക്ക് ഇളംപച്ചനിറമാണ്. ഇലക്കൂട്ടിലാണ് പ്യൂപ്പകളും കഴിയുന്നത്.