ചക്കര ശലഭം
കേരളത്തിലെ ഭംഗിയുള്ള പൂമ്പാറ്റകളിലോന്നാണ് ചക്കരശലഭം. ശരീരം മുഴുവനുമുള്ള കടുംചുവപ്പും ചിറകിലെ ചുവന്ന പുള്ളിയും ഇവയുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. വീതിയേറിയ കറുത്ത ചിറകുകളില്‍ ഏതാനും വെള്ളവരകള്‍ ഉണ്ടാവും. മുന്‍ചിറകില്‍ രണ്ടു വരിയിലായി തിളങ്ങുന്ന ചുവന്ന പൊട്ടുകള്‍ കാണാം. ഇവ സാധാരണ തുമ്പ, കൊങ്ങിണി, കൃഷ്ണകിരീടം എന്നീ ചെടികളില്‍ തേന്‍ കുടിക്കാന്‍ എത്താറുണ്ട്.വിഷച്ചെടിയായ ഈശ്വരമുല്ലയിലും അല്പത്തിലുമാണ് മുട്ടയിടുന്നത്. അതിനാല്‍ ഇരപിടിയന്മാര്‍ ഉപദ്രവിക്കാറില്ല. പുഴുവിന്റെ ശരീരത്തില്‍ ചുവന്ന മുഴകള്‍ കാണാം. വംശനാശഭീഷണി നേരിടുന്ന ഒരിനം ചിത്രശലഭമാണ് ഇത്.