സ്പെഷ്യല്‍ അവയവം
നാക്ക് ഇടക്കിടെ പുറത്തേക്ക് നീട്ടുക പാമ്പുകളുള്‍പ്പെടെ പല ഉരഗങ്ങളുടെയും സ്വഭാവമാണല്ലോ. ഇരകളുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെ സാന്നിധ്യം അറിയാനാണിത്. ചുറ്റുപാടുള്ള വസ്തുക്കളെ അറിയുന്നതിനുള്ള ഒരു ‘ആന്റിന’പോലെ അവയുടെ നാക്ക് പ്രവര്‍ത്തിക്കുന്നു.
പരിസരത്തു നിന്ന് നാക്ക് പരതിയെടുക്കുന്ന സൂക്ഷ്മകണികകളെ അണ്ണാക്കിനോട് ചേര്‍ന്നുള്ള ഒരു പ്രത്യേക അവയവത്തിലെത്തിക്കും. ഈ അവയവമാണ് മൂക്കിന്റെയും നാക്കിന്റെയും ജോലി ചെയ്യുക. ‘ജേക്കബ്സണ്‍സ് ഓര്‍ഗന്‍’എന്നാണ് ഈ അവയവത്തിന്റെ പേര്.
അണലി വര്‍ഗത്തിലെ പല പമ്പുകളും ഇരയുടെ സാന്നിധ്യമറിയുക കണ്ണുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഒരു സൂക്ഷ്മ അവയവം കൊണ്ടാണ്.ഇരയുടെ ശരീരത്തില്‍ നിന്ന് വരുന്ന ചൂടിന്റെ തീവ്രത പഠിച്ചെടുത്ത് ഇരയുടെ സ്ഥാനം ഇവ കൃത്യമായി നിര്‍ണയിക്കുന്നു. ഒരു ചെറിയ കുഴിയുടെ രൂപത്തിലായതിനാല്‍ ഇത്തരം അവയവമുള്ള അണലികളെ ‘പിറ്റ് വൈപ്പര്‍’ എന്ന് വിളിക്കുന്നു.