സ്പേസ് പെന്‍
ബഹിരാകാശത്ത് ഉപയോഗിക്കാന്‍ പറ്റിയ പേന നിര്‍മ്മിക്കാന്‍ നാസ 10 ലക്ഷം ഡോളര്‍ ചെലവാക്കിയപ്പോള്‍ റഷ്യക്കാരന്‍ 10 രൂപ പോലും വിലയില്ലാത്ത പെന്‍സില്‍ ഉപയോഗിച്ച് കാര്യം സാധിച്ചു! കാലങ്ങളായി പലരും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന നുണയാണിത്. വാസ്തവത്തില്‍ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളും തുടക്കത്തില്‍ പെന്‍സിലുകളാണ് ഉപയോഗിച്ചിരുന്നത്. പെന്‍സിലുകളുടെ മുന എളുപ്പത്തില്‍ ഒടിയുന്നത് മൂലമുള്ള പ്രശനങ്ങള്‍ ഒഴിവാക്കാന്‍ നാസ 1965-ല്‍ പ്രത്യേകതരം പെന്‍സിലുകള്‍ നിര്‍മിക്കാന്‍ ഒരു കമ്പനിയെ ഏല്‍പ്പിച്ചു.എന്നാല്‍ ചെലവ് കൂടുതലായതോടെ ആ പദ്ധതി ഉപേക്ഷിച്ചു.
ഈ സമയത്ത് ഫിഷര്‍ പെന്‍ എന്നൊരു സ്വകാര്യ കമ്പനി ബഹിരാകാശത്ത് ഉപയോഗിക്കാവുന്ന തരം സ്പെഷല്‍ പേന നിര്‍മ്മിക്കാന്‍ ശ്രമം ആരംഭിച്ചു, ഒടുവില്‍ ബഹിരാകാശത്തും വെള്ളത്തിനടിയിലുമെല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന പേനകള്‍ അവര്‍ ഉണ്ടാക്കി.1967-ല്‍ നാസയും 1969-ല്‍ സോവിയറ്റ് യൂണിയനും കുറച്ച് ഫിഷര്‍ പേനകള്‍ വാങ്ങി.അതിനുമുന്‍പ് ഗ്രീസ് പെന്‍സിലുകള്‍ എന്നാ ഒരിനം പെന്‍സിലുകളാണ് റഷ്യന്‍ ബഹിരാകാശ സഞ്ചാരികള്‍ ഉപയോഗിച്ചിരുന്നത്.പിന്നീട് കാലങ്ങളോളം ഫിഷര്‍ പേനകള്‍ ഉപയോഗിച്ചെങ്കിലും ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ വരവോടെ ഇത്തരം പേനകളുടെ പ്രസക്തി നഷ്ടമായി.