DefenseEncyclopedia

നാഷ്ണല്‍ സെക്യൂരിറ്റി ഗാര്‍ഡ്(NSG)

ഇന്ത്യാ മഹാരാജ്യത്തെ എല്ലാത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട സ്പെഷല്‍ സേനയാണ് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്, തീവ്രവാദി ആക്രമണങ്ങള്‍, വിമാനറാഞ്ചല്‍ എന്നിവയടക്കം സംസ്ഥാന പോലീസിനോ മറ്റ് അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കോ കൈകാര്യം ചെയ്യാന്‍ പറ്റാത്ത പ്രശ്നങ്ങളിലാണ് ഈ പ്രത്യേക സേനയെ രംഗത്തിറക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സേനയാണ് NSG.1984-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിഖ് തീവ്രവാദികളാല്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ പ്രത്യേക കമാന്‍ഡോ വിഭാഗത്തിന് രൂപം കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഫലമായി 1985-ല്‍ എന്‍.എസ്.ജി രൂപം കൊണ്ടു.ബ്രിട്ടനിലെ കമാന്‍ഡോ വിഭാഗമായ സാസ്.ജര്‍മനിയുടെ GSG-9 എന്നിവയെയാണ് എന്‍.എസ്.ജി മാതൃകയാക്കിയത്.
1988-ല്‍ സുവര്‍ണക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തെ നേരിട്ടതും 1993-ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ബോയില്‍ 737 വിമാനം തീവ്രവാദികള്‍ റാഞ്ചിയപ്പോള്‍ ബന്ദികളെ രക്ഷിച്ചതും എന്‍എസ്.ജി കമാന്‍ഡോകളാണ്. 2008-ലെ മുംബൈ ഭീകരാക്രമണത്തെ ചെറുത്തതും ഇവര്‍ തന്നെ.
കറുത്ത നിറമുള്ള യൂണിഫോം അണിയിക്കുന്നതിനാല്‍ NSG കമാന്‍ഡോകളെ കരിമ്പൂച്ചകകളെന്നും വിളിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും മിടുക്കരായ സൈനികരെ ഒരു വര്‍ഷത്തെ കഠിന പരീശീലനം നല്‍കിയതാണ് NSG കമാന്‍ഡോകളാക്കി മാറ്റുന്നത്.
സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ്പ് സ്പെഷല്‍ റേഞ്ചര്‍ ഗ്രൂപ്പ് എന്നിവ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ രണ്ടു വിഭാഗങ്ങളാണ്.