മഞ്ഞെരുതലയന്‍ പാമ്പ്
Uropeltis beddomii എന്ന ശാസ്ത്രീയനാമമുള്ള മഞ്ഞവാലന്‍ പാമ്പുകള്‍ ഇന്ത്യയിലാണ് കാണപ്പെടുന്നത്. beddomii എന്ന പേര്‍, പ്രസിദ്ധ ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഹെന്‍റി ബെഡ്ഡോമിനെ ആദരിക്കാനാണ് നല്‍കിയിട്ടുള്ളത്. ദക്ഷിണേന്ത്യയിലെ ആനമല കൊടുമുടികളിലാണ് ഈ പാമ്പുകളെ സാധാരണയായി കാണപ്പെടുന്നത്.
മഞ്ഞെരുതലയന്‍ പാമ്പുകളുടെ പുറംതൊലിക്ക് തവിട്ട് നിറമാണ്. കഴുത്തിനിരുവശവും മഞ്ഞ പാടുകള്‍ കാണാം. വാലറ്റത്ത് ഒരു മഞ്ഞവളയം ദൃശ്യമാണ്. ഈ പാമ്പുകളുടെ അടിവശം മഞ്ഞ കലര്‍ന്ന തവിട്ടു നിറമാണ്. ഇവയുടെ ശരീരത്തില്‍ 17 നിര ചെതുമ്പലുകള്‍ ഉണ്ട്. തലയ്ക്കു പിറകില്‍ 19 നിരയും പിന്‍ഭാഗത്ത് വാലിന്‍റെ അടിഭാഗത്ത് 6 മുതല്‍ 7 വരെ ചെതുബലുകളും ആണ് ഇവയ്ക്കുള്ളത്. അഗ്രഭാഗം നന്നായി കൂര്‍ത്തതാണ്. ശരീര വ്യാസം നീളത്തെ അപേക്ഷിച്ച് 33 മുതല്‍ 44 ഇരട്ടി വരെയാണ്. മഞ്ഞെരുതലയന്‍ പാമ്പുകളുടെ കണ്ണുകള്‍ ചെറുതാണ് വാലിന്‍തുമ്പ് പരന്നതും ഗോളാകൃതിയില്‍ ഇരിക്കുന്നതുമാണ്.ഏറ്റവും നീളം കൂടിയ മഞ്ഞെരുതലയന്‍ പെണ്‍പാമ്പിന് 27.5 സെ.മീ നീളം ഉള്ളതായി രേഖയുണ്ട്.