EncyclopediaInsectsWild Life

പ്രാണികളിലെ പെരുന്തച്ചന്മാര്‍

മനുഷ്യന്‍ ഗുഹകളിലും മരങ്ങള്‍ക്കിടയിലും താമസിച്ചിരുന്ന കാലത്തും ഒന്നാന്തരം മാളികകള്‍ പണിത് അവയില്‍ താമസിച്ചിരുന്നവരുണ്ട്,
മരങ്ങളിലും മണ്ണിലും മാളങ്ങളുണ്ടാക്കി കോട്ടകള്‍ പണിയുന്നതില്‍ കേമന്മാര്‍ ചിതലുകളാണ്. ആഫ്രിക്കയിലെയും, ഓസ്ട്രേലിയയിലെയും പുല്‍പ്രദേശങ്ങളില്‍ മൂന്നു മീറ്ററോളം ഉയരമുള്ള ഇത്തരം ചിതല്‍ മാളികകള്‍ സാധാരണമാണ്, ചിതല്‍കോട്ടകളില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത ധാരാളം അറകളുണ്ടാകും.
ചില ഉറുമ്പുകളും ഇത്തരം ഫ്ലാറ്റുകള്‍ പണിയാറുണ്ട്, ഒരു ലക്ഷത്തോളം അംഗങ്ങള്‍ക്ക് സുഖമായി താമസിക്കാനാവുന്ന ടൌണ്‍ഷിപ്പുകള്‍ തന്നെ നിര്‍മിക്കുന്ന ഉറുമ്പുകളുണ്ട്.
തേനീച്ചകളാണ് അത്ഭുതകരമായ രീതിയില്‍ കെട്ടിടം പണിയുന്ന മറ്റൊരു കൂട്ടര്‍, ചില ഗ്രന്ഥികള്‍ സ്രവിക്കുന്ന മെഴുകാണ് ഇതിനുപയോഗിക്കുന്നത്, പരന്നു അനേകം അറകളോട് കൂടിയുണ്ടാകുന്ന ഇത്തരം കൂടിന്റെ ഓരോ അറയ്ക്കും ആറുവശങ്ങളുള്ള ഷഡ്ഭുജാ കൃതിയാണ് .പ്രകൃതിയിലെ ഒരത്ഭുത൦ തന്നെയാണീ തേനടകള്‍ക്ക് രണ്ടുമീറ്റര്‍ വരെ നീളവും അരമീറ്റര്‍ വീതിയുമുണ്ടാകും.
കടന്നലുകളും വിദഗ്ദരായ വീടുപണിക്കാരാണ്. ചില കടന്നലുകള്‍ തേനീച്ചക്കൂടുപോലുള്ള അറകള്‍ നിര്‍മ്മിക്കാറുണ്ട്.പേപ്പര്‍ വാസ്പ് എന്നറിയപ്പെടുന്ന കടന്നലുകളുടെ ഉമിനീര്‍ ഗ്രന്ഥിയുണ്ടാക്കുന്ന ഒരു വസ്തു ഉണങ്ങുമ്പോള്‍ കനംകുറഞ്ഞ കടലാസു പോലെയാകും ഇത് കൂട്ടിയൊട്ടിച്ചാണ് അവര്‍ കൂടുണ്ടാക്കുക.കാടുകളില്‍, മരകൊമ്പില്‍ തൂങ്ങികിടക്കുന്ന ഇത്തരം കടലാസുപന്തുകള്‍ കാണാറുണ്ട്‌.
മറ്റു ചില കടന്നലുകള്‍ മണ്ണാണ് പ്രധാനമായും വീടുണ്ടാക്കാനുപയോഗിക്കുന്നത്,ചെളിയും പശയുള്ള ഉമിനീരും കൂട്ടികലര്‍ത്തി കുഴലുകള്‍പോലെ നീണ്ട അറകളോട് കൂടിയ കൂടുകള്‍മുരികല്‍ക്കകത്തോക്കെ ഇടയ്ക്ക് കാണാറുണ്ട്.
പോട്ടര്‍ വാസ്പ് കടന്നലുകളുടെ കൂടുകള്‍ക്ക് ചെറിയ മണ്‍കുടത്തിന്‍റെ ആകൃതിയാണ്, മുട്ടയിട്ടു കുഞ്ഞിനു തിന്നാന്‍ ഏതാനും പുഴുക്കളെയും കൊണ്ടു വച്ച് കുടം അടച്ചുവയ്ക്കാറുമുണ്ട് ഇവര്‍.