CookingEncyclopediaIdli Recipe

കടുക് വറുത്ത ഇഡ്ഡലി

അരിയും ഉഴുന്നും പ്രത്യേകം പാത്രത്തില്‍ കുതിര്‍ത്ത് അരച്ചെടുക്കുക. നല്ലവണ്ണം അരയേണ്ടതില്ല അതില്‍ കറിവേപ്പില, പച്ചമുളക്,ഇഞ്ചി, എന്നിവയും ചേര്‍ത്തു വയ്ക്കുക.എട്ടു മണിക്കൂര്‍ ഇത് ഇങ്ങനെ വച്ചിരിക്കണം അതിനുശേഷം പാകത്തിന് ഉപ്പും ചേര്‍ത്ത് മാവ് കലക്കി വച്ച് ഒരു ഇഡ്ഡലി പാത്രത്തില്‍ ആവശ്യത്തിന് വെള്ളം വച്ച് അത് കോരി ഒഴിച്ച് ആവികയറ്റി പാകമാകുമ്പോള്‍ വാങ്ങി എടുത്ത് ഉപയോഗിക്കാവുന്നതാണ്.