CookingEncyclopediaSnacks Recipes

മീന്‍ മസാല സാന്റ് വിച്ച്

പാകം ചെയ്യുന്ന വിധം

  ഒന്നാമത്തെ ചേരുവ ആവശ്യത്തിനു ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് അല്പം വെള്ളമൊഴിച്ച് വേവിക്കുക. വെന്ത് വെള്ളം വറ്റുമ്പോള്‍ ഇറക്കി വയ്ക്കുക. ഒരുപാത്രം അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് സവാള,ഇഞ്ചി, പച്ചമുളക്,വെളുത്തുള്ളി,കറിവേപ്പില,എന്നീ ചേരുവകള്‍ ഇട്ടു വഴറ്റുക. ചെറിയ ഇളം ബ്രോണ്‍ നിറം ആകുമ്പോള്‍ തേങ്ങ ചിരകിയതും ചേര്‍ത്ത് വഴറ്റുക.

  അതിനുശേഷം ആറാമത്തെ ചേരുവക ചേര്‍ത്ത് വഴറ്റുക. ഈ കൂട്ടിലേയ്ക്ക്‌ മുള്ളു കളഞ്ഞ മീന്‍ അടര്‍ത്തിയതും ചേര്‍ത്തിളക്കുക. ആവശ്യാനുസരണം റൊട്ടി കഷണങ്ങള്‍ക്കിടയില്‍ മീന്‍ മസാല വച്ച് സാന്റ്വിച്ച് തയ്യാറാക്കാം.  
  

ചേരുവകള്‍    

1.മുള്ളില്ലാത്ത മീന്‍      – ഒരു കിലോ

2.ഉപ്പ്,മഞ്ഞള്‍പൊടി      – ആവശ്യത്തിന്

3.എണ്ണ               – രണ്ടു ടേബിള്‍ സ്പൂണ്‍

4.തേങ്ങാ ചിരകിയത്     – ഒന്നര കപ്പ്‌

5.മുളകുപൊടി           – ഒരു ടീസ്പൂണ്‍

കുരുമുളക്പൊടി        – അര ടീസ്പൂണ്‍

തക്കാളി,ചെറിയ കഷണങ്ങള്‍ക്ക് ആകിയത് – രണ്ടു

6.സവാള ഇനം കുറച്ച് അരിഞ്ഞത് – രണ്ടു

7.ഇഞ്ചി കനം കുറച്ചരിഞ്ഞത് – ചെറിയ  കഷണം

8.പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് – നാല്

9.വട്ടത്തിലെരിഞ്ഞത്           – നാല്

10.വെളുത്തുള്ളി ചതച്ചത് 

  അരച്ചത്               – അഞ്ച് അല്ലി

11.കറിവേപ്പില             – മൂന്ന് തണ്ട്