കേര്‍ഡ് സാദം
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെയും രണ്ടാമത്തെയും ചേരുവയില്‍ രണ്ട് നുള്ള് കായപ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് ഇഞ്ചിയും പച്ചമുളകും വറ്റല്‍ മുളകും കറിവേപ്പിലയും മൂപ്പിച്ച് ചോറില്‍ ചേര്‍ക്കുക.
ചേരുവകള്‍
1)പച്ചരി ചോറ് – 2 സ്പൂണ്‍
2)തൈര് – 1 കപ്പ്
3)പച്ചമുളക് – 4 എണ്ണം
4)ഉപ്പ് – പാകത്തിന്
5)വറ്റല്‍ മുളക് – 4 എണ്ണം
6)കടുക് – 1 ടീസ്പൂണ്‍
7)കായപ്പൊടി – രണ്ടു നുള്ള്
8)ഇഞ്ചി – ഒരു കഷണം
9)കറിവേപ്പില – രണ്ടു കതിര്‍പ്പ്