കടലക്കറി
പാകo ചെയ്യുന്ന വിധം
കടല വെള്ളത്തിലിട്ട് ഒരു മണിക്കൂ൪ കുതിര്‍ത്തശേഷം കഴുകി വാരി പാകത്തിന് വെള്ളം വച്ച് വേവിക്കുക.സവാള അരിഞ്ഞു വയ്ക്കണം.കടല പകുതി വേവാകുമ്പോള്‍ ഉള്ളി അരിഞ്ഞതിട്ടു പച്ചമുളക് നെടുകെ മുക്കാല്‍ ഭാഗം പിളര്‍ന്ന് ഇട്ട് വേവിക്കുക.
മുളക്, മല്ലി, മസാല, ഇവ വറുത്തു പൊടിച്ച് അല്പം വെള്ളത്തില്‍ കലക്കുക.കടലയും ഉള്ളിയും വെന്തശേഷം കലക്കി വച്ചിരിക്കുന്ന കൂട്ടൊഴിച്ച് പാകത്തിന് ഉപ്പു ചേര്‍ത്ത് തിളപ്പിച്ചശേഷം അടുപ്പില്‍ നിന്നിറക്കി വയ്ക്കണം.ചീനച്ചട്ടി അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മുളക് മുറിച്ചിട്ട് കടുകും കറിവേപ്പിലയുമിട്ട് പൊട്ടിച്ച് കടലക്കറിയില്‍ ഒഴിച്ചിളക്കി ഉപയോഗിക്കുക.
ചേരുവകള്‍
കടല(ചുണ്ടന്‍) – അര കിലോ
സവാള – 4 എണ്ണം
പച്ചമുളക് – 10 എണ്ണം
വറ്റല്‍മുളക് – 10 എണ്ണം
മല്ലി – 2 സ്പൂണ്‍
മസാല – പാകത്തിന്
ഉപ്പ് – പാകത്തിന്
കടുക് താളിക്കാന്‍
വെളിച്ചെണ്ണ – 4 സ്പൂണ്‍
വറ്റല്‍മുളക് – 4 എണ്ണം
കടുക് – 2 സ്പൂണ്‍
കറിവേപ്പില – കുറച്ച്