സ്ലേറ്റ് ഫ്ലാഷ് ശലഭം
സാധാരണയായി ലാര്‍വകളുടെ ആഹാരം ഇലകളാണ്, എന്നാല്‍, സ്ലേറ്റ് ശലഭത്തിന്റെ ലാര്‍വകള്‍ തിന്നുന്നത് പൂക്കളും കായ്കളുമാണ്.
കാണാന്‍ അത്ര ഭംഗിയൊന്നുമില്ലാത്ത ഒരു പൂമ്പാറ്റയാണിത്. ചിറക് തുറന്നാല്‍ ആണ്‍പൂമ്പാറ്റയ്ക്ക് തിളക്കമുള്ള നീല കലര്‍ന്ന സ്ലേറ്റ് നിറമാണ്. പെണ്‍പൂമ്പാറ്റയ്ക്ക് വൈലറ്റ് കലര്‍ന്ന ചാരനിറമാണ്. ചിറകിന്റെ അടിവശം ഇളം തവിട്ടുനിറവും ഒരു വശത്ത് വെള്ള അരികുകളോട് കൂടിയ ഇരുണ്ട നിരവുമുണ്ടാവും. പിന്‍ചിറകിന്റെ പിന്നറ്റത്തായി രണ്ടു കണ്‍പൊട്ടുകളും രണ്ടു വാലുമുണ്ട്.
തുടലി, തേയില, പാതിരമുല്ല, കരിനെല്ലി, ഇഞ്ച എന്നീ സസ്യങ്ങളിലാണ് ഇക്കൂട്ടര്‍ മുട്ടയിടുന്നത്.