ക്വെറ്റ
പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനവും വലിയ നഗരവുമാണ് ക്വെറ്റ. സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാകിസ്താനിലെ ഏക വൻ നഗരവുമാണ് ക്വെറ്റ. വിവിധയിനം ഫലവർഗങ്ങളാൽ സമൃദ്ധമായതിനാൽ ഈ നഗരം പാകിസ്താന്റെ പഴത്തോട്ടം എന്നും അറിയപ്പെടുന്നു.
ഒരു ദശലക്ഷമാണ് നഗര ജനസംഖ്യ. അഫ്ഗാനിസ്ഥാനും ഇറാനും സമീപമായതിനാൽ വാണിജ്യപരമായും പ്രതിരോധ പരമായും ഏറെ പ്രാധാന്യമുണ്ട്. മധ്യേഷ്യയിൽ നിന്നും ദക്ഷിണേഷ്യയിലേക്കുള്ള കവാടമായി അറിയപ്പെട്ടിരുന്ന ബൊലാൻ പാസ് ക്വറ്റ വഴിയാണ് കടന്നു പോകുന്നത്.