EncyclopediaInsectsWild Life

ചേരാച്ചിറകന്‍

നിത്യഹരിതവനങ്ങളിലെ പൂമ്പാറ്റയാണ് ചേരാച്ചിറകന്‍. അപൂര്‍വ്വമായി നാട്ടിന്‍പുറത്തും കാണാവുന്നതാണ്. ഇവയുടെ മുന്‍ചിറകുകളുടെ അറ്റം ചേര്‍ന്നിരിക്കുകയില്ല. അതുകാരണമാണ് ഇത്തരമൊരു പേര്‍ ലഭിച്ചിരിക്കുന്നത്.

 ഇവയുടെ ചിറകുകള്‍ക്ക് തിളക്കമുള്ള തവിട്ടുനിറമാണ്‌. കാണാന്‍ അത്ര ഭംഗിയൊന്നുമില്ലെങ്കിലും ഇവയുടെ പറക്കല്‍ മനോഹരമാണ്. ഈ കുടുംബത്തിലെ ഏറ്റവും സാവധാനത്തില്‍ പറക്കുന്ന പൂമ്പാറ്റയും ഇതുതന്നെയാണ്. നിലംപറ്റിയാണ് ഇവയുടെ പറക്കല്‍.

 ചെറിയ പൂക്കളോട് ആണ് ഇഷ്ടം. ഇഞ്ചി,കുക്കില എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്.