പൂങ്കണ്ണി
ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്ന ഒരു ശലഭമാണ് പൂങ്കണ്ണി. തെക്കേ ഇന്ത്യയിലാണ് ഇവയെ കൂടുതലായും കണ്ടുവരുന്നത്. കൃത്യമായി പറഞ്ഞാല്‍ പശ്ചിമഘട്ടത്തില്‍. കേരളത്തിലെ ഇലപൊഴിയും കാടുകളിലും മുളങ്കാടുകളിലും പൂങ്കണ്ണിയുണ്ട്. വളരെ സാവധാനം സഞ്ചരിക്കുന്ന ഒരു ശലഭമാണ് ഇത്. തവിട്ടുനിറത്തിലുള്ള ഇവ പൊതുവേ താഴ്ന്നാണ് പറക്കുന്നത്.
ഇവയുടെ ചിറകിന് പൊതുവേ തവിട്ടുനിറമാണ്. അടിവശത്തായി വരയും കുറിയും ഉണ്ടായിരിക്കും. ഇവയുടെ ചിറകുകളില്‍ കണ്ണുപോലെയുള്ള വലിയ പൊട്ടുണ്ട്. കണ്‍പൊട്ടുകള്‍ക്ക് ചുറ്റും ഒരു വെള്ള വലയവുമുണ്ട്. മരത്തടിയില്‍ നിന്ന് ഊറിവരുന്ന കറ ഇവയ്ക്ക് വലിയ ഇഷ്ടമാണ്. പുല്‍ച്ചെടികളിലാണ് ഇവ മിക്കവാറും മുട്ടയിടുന്നത്.