നവാബ്
കാടുകളിലുള്ള ഒരു പൂമ്പാറ്റയാണ് നവാബ്. ചില ഗ്രാമപ്രദേശങ്ങളിലും കാണാറുണ്ട്. മനോഹരമായ ഈ ശലഭത്തിന്റെ ചിറകിന്റെ മുകള്‍ഭാഗം കറുപ്പാണ്.ഇരുചിറകിലും മഞ്ഞയും പച്ചയും കലര്‍ന്ന് കാണാവുന്നതാണ്. പിന്‍ ചിറകില്‍ ഓരോ ജോഡി മുനയുള്ള ചെറുവാലുകളും ഉണ്ടാവും.
നനവാര്‍ന്ന നിലത്തും ഇലകളിലും ഇരുന്ന്‍ ഇവ വെയില്‍ കായാറുണ്ട്. വളരെ വേഗത്തിലാണ് ഇവയുടെ പറക്കല്‍.
മഞ്ചാടി, വാക, ചപ്പങ്ങ, കരിങ്ങാലി തുടങ്ങിയവയുടെ ഇലകളിലാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് മഞ്ഞനിറമാണ്. എന്നാല്‍ ഏതാനും ദിവസം കഴിയുമ്പോള്‍ മുട്ടയുടെ നിറം മാറും.ശലഭപ്പുഴിവിനു ഇരുണ്ട പച്ചനിറമാണ്. വീതി കൂടിയ തലലിയില്‍ നാലു കൊമ്പുണ്ടാകും. ശരീരത്തില്‍ മഞ്ഞനിറമുള്ള വരകള്‍ ഉണ്ട്. ശല്യപ്പെടുതിയാല്‍ കൊമ്പുയര്‍ത്തി ഭയപ്പെടുത്താന്‍ ശ്രമിക്കും.