DefenseEncyclopedia

നാവികകലാപം

1946-ലാണ് നാവികകലാപം പൊട്ടിപ്പുറപ്പെട്ടത്.മോശമായ ഭക്ഷണവും ബ്രിട്ടീഷുകാരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റവും എച്ച്എംഐഎസ് തല്‍വാര്‍ എന്ന കപ്പലിലെ നാവികര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ത്തി.കപ്പലിന്റെ കൊടിമരത്തില്‍ ക്വിറ്റ്‌ ഇന്ത്യ, ജയ്‌ ഹിന്ദ്‌ എന്നിങ്ങനെ എഴുതിയ നാവികനെ അറസ്റ്റു ചെയ്തതോടെ അവിടെ ഒരു സമരസമിതി രൂപംകൊണ്ടു മുംബൈ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന മറ്റു കപ്പലുകളിലേക്കും കൂടാതെ ഇന്ത്യന്‍ നാവികര്‍ ഉള്ളയിടത്തെക്ക് ഒക്കെയും സമരം വ്യാപിച്ചു.കപ്പലുകളില്‍ നിന്ന് ബ്രിട്ടീഷ് പതാക അഴിച്ചുമാറ്റപ്പെട്ടു,ഒടുവില്‍ മുതിര്‍ന്ന ദേശീയനേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് നാവികര്‍ സമരം അവസാനിപ്പിച്ചു.